നിത്യ ജീവിതത്തിൽ യുപിഐ പേയ്‌മെന്റുകളുടെ സ്ഥാനം ഊഹിക്കാവുന്നതിലും അപ്പുറമാണ് .. അത് കൊണ്ട് കൈയിൽ എ ടി എം കാർഡും , പണവും സൂക്ഷിക്കുന്നവരും കുറവാണ് . ഇത് പലപ്പോഴും സമ്മാനിക്കുന്നത് നല്ല പണിയായിരിക്കും . പെട്രോൾ പമ്പിലോ ഹോട്ടലിലോ ഒക്കെ അത്യാവശ്യത്തിനു ക്യുആർ സ്കാൻ ചെയ്തു പേയ്‌മെന്റ് നടത്താൻ നോക്കുമ്പോൾ ‘പെട്ടു പോവുന്നതും ഇതിന്റെ ഭാഗമാണ് .പേയ്‌മെന്റ് പരാജയപ്പെടുമ്പോഴോ സെർവർ ഡൗണാകുമ്പോഴും പലപ്പോഴും നാണക്കേടുണ്ടാക്കുന്ന അവസ്ഥയിലാകും. ഇടപാട് പൂർത്തിയാകുന്നതിനായി കാത്തിരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യും. ഇത്തരം അനുഭവം ഇല്ലാത്തവർ കാണില്ല. എന്തുകൊണ്ടാണ് യുപിഐ പേയ്‌മെന്റുകൾ മുടങ്ങുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ
യുപിഐ ഇടപാടുകൾക്കിടയിൽ പേയ്‌മെന്റ് പരാജയപ്പെടുന്നതിന് നിരവധി കാരണങ്ങളുണ്ട്. ഉദാഹരണത്തിന്, തെറ്റായ യുപിഐ ഐഡി നൽകിയാലോ ബാങ്ക് സെർവറുകൾ പ്രവർത്തനരഹിതമായാലോ നിങ്ങളുടെ ഇന്റർനെറ്റ് പ്രവർത്തിക്കുന്നില്ലെങ്കിലുമൊക്കെ യുപിഐ ട്രാൻസ്ഫർ പരാജയപ്പെടും . മാത്രമല്ല മിക്ക ബാങ്കുകളും പ്രതിദിന യുപിഐ ഇടപാട് പരിധി പ്രതിദിനം നിശ്ചിത പേയ്‌മെന്റുകൾ(10) വരെ നിശ്ചയിച്ചിട്ടുണ്ട്.അത്കൊണ്ട് ഒന്നിലധികം UPI ആപ്പുകൾ ഉപയോഗിക്കുക: ഗൂഗിൾ പേ , ഫോൺ പേ , പേടിഎം പോലുള്ള ഒന്നിലധികം യുപിഐ ആപ്പുകളിലേക്ക് നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ ലിങ്ക് ചെയ്യുക. പിന്നെ ശ്രദ്ധിക്കേണ്ടത് ഇന്റർനെറ്റ് കണക്ഷൻ പരിശോധിക്കുക എന്നതാണ് ദുർബലമായ അല്ലെങ്കിൽ അസ്ഥിരമായ ഇന്റർനെറ്റ് കണക്ഷൻ ഇടപാടുകൾ പരാജയപ്പെടാൻ ഇടയാക്കും.പിന്നെയും വഴികളുണ്ട്
*പല ബാങ്കുകളും വാലറ്റ് സേവനം പേയ്‌മെന്റ് ആപ്പുകളിൽ നൽകുന്നുണ്ട്. അതിലേക്കു പണം ചേർത്തശേഷം ഇന്റർനെറ്റ് കണക്ടിവിറ്റി ഇല്ലെങ്കിലും UPI പിൻ ആവശ്യമില്ലാതെയും ഉപയോഗിക്കാനാകും. NFC ഉപയോഗിച്ച് ഓഫ്‌ലൈൻ പേയ്‌മെന്റുകളും നടത്താനാകും.
* ഒരു വലിയ ഇടപാട് നടത്താൻ പദ്ധതി ഉണ്ടെങ്കിൽ യുപിഐ സേവനങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പരിശോധിക്കുക. അപ്‌ഡേറ്റുകൾക്കായി നിങ്ങൾക്ക് Downdetector പോലുള്ള വെബ്‌സൈറ്റുകൾ ഉപയോഗിക്കാം അല്ലെങ്കിൽ സോഷ്യൽ മീഡിയയിലെ ഔദ്യോഗിക UPI ആപ്പ് അക്കൗണ്ടുകൾ പിന്തുടരാം. യുപിഐ ആപ്പിന്റെ കാഷെയും ഡാറ്റയും മായ്‌ക്കുന്നത് താൽക്കാലിക തകരാറുകൾ പരിഹരിക്കാനും പ്രകടനം മെച്ചപ്പെടുത്താനും കഴിയും.
* സെർവർ ഡൗൺ പ്രശ്നം നേരിടുകയാണെങ്കിൽ കുറച്ച് സമയം കാത്തിരിക്കുക: സെർവർ ഡൗൺ പ്രശ്നങ്ങൾ മിക്കവാറും താൽക്കാലികമായിരിക്കും. ചുരുങ്ങിയ സമയത്തിനുള്ളിൽ പരിഹരിക്കപ്പെട്ടേക്കാം
Read More :ഇൻസ്റ്റാഗ്രാമിൽ പുതിയ ട്രെൻഡായി ‘മോയേ മോയെ’; ലോകമെമ്പാടും ഏറ്റെടുത്തത് കോടിക്കണക്കിന് ആരാധകർ; വീഡിയോ