റേഷൻ കടകളിൽ പേരിനുപോലും മണ്ണെണ്ണയില്ല; കാരണമിതാണ്
റേഷൻ കടയിലേക്ക് കയറിച്ചെല്ലുമ്പോൾ തന്നെ ഉപഭോക്താക്കളെ സ്വീകരിച്ചിരുന്നത് മണ്ണെണ്ണയുടെ മണമായിരുന്നു. എന്നാൽ ഇപ്പോൾ സംസ്ഥാനത്തെ ഭൂരിഭാഗം റേഷൻ കടകളിലും മണ്ണെണ്ണ പേരിനുപോലുമില്ല.
വിതരണക്കാരുടെ അഭാവമാണ് മണ്ണെണ്ണ വിതരണം നിലക്കാൻ കാരണമായത്. ഇതോടെ പ്രതിസന്ധിയിലായ റേഷൻ മണ്ണെണ്ണവിതരണം ഊർജിതമാക്കാൻ നട പടികളുമായി സിവിൽ സപ്ലൈസ് വകുപ്പ്.
ആകെയുള്ള 78 താലൂക്കിൽ 41-ലും ഇപ്പോൾ മണ്ണെണ്ണ മൊത്തവിതരണക്കാ രില്ല. പല താലൂക്കിലും മണ്ണെണ്ണ വിതര ണം പേരിനുമാത്രമാണ്.
റേഷൻകടകളിൽ മണ്ണെണ്ണ വിതരണം സജീവമായിരുന്ന കാലത്ത് ഇരുനൂറിനടുത്ത് മൊത്തവിതരണ ക്കാരുണ്ടായിരുന്നു. ഇപ്പോൾ ആകെ 40വിതരണക്കാരേയുള്ളൂ.
കോട്ടയത്തും വയനാട്ടിലും പത്തനംതിട്ടയിലും ഒന്നുവീതം മൊത്തവിതരണ ഡിപ്പോയേയുള്ളൂ. ആലപ്പുഴയിൽ മൂന്നും കോഴി ക്കോടും കൊല്ലത്തും രണ്ടുവീതവും. ചില താലൂക്കുകളിൽ റേഷൻ വ്യാപാരികൾക്ക് മണ്ണെണ്ണ കിട്ടിയിട്ടില്ല.
താമരശ്ശേരി, കൊയി ലാണ്ടി, വടകര, മൂവാറ്റുപുഴ, കാഞ്ഞിരപ്പ ള്ളി, കോതമംഗലം, പെരിന്തൽമണ്ണ തുട ങ്ങി പല താലൂക്കുകളിലും വ്യാപാരികൾ മണ്ണെണ്ണ എടുത്തിട്ടില്ല.
നിലവിലുള്ള മൊത്തവിതരണക്കാരെ ക്കൊണ്ട് എല്ലാ താലൂക്കിലും മണ്ണെണ്ണ എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
ഇതിനൊപ്പം, മുമ്പുണ്ടായിരുന്ന മൊത്തവിതരണക്കാരുമായി ബന്ധപ്പെട്ട് താത്പര്യമുള്ളവരുടെ ലൈസൻസ് പുതുക്കാനും ചർച്ച നടക്കുന്നുണ്ട്.