തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന രണ്ട് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ കണ്ടെത്തുന്നതിനായി കോൺഗ്രസിൽ ചർച്ചകൾ സജീവം. പാലക്കാട്, ചേലക്കര നിയമസഭ സ്ഥാനാർഥികളെ കണ്ടെത്തുന്നതിനായാണ് ചർച്ചകൾ പുരോഗമിക്കുന്നത്.There is a long line of applicants in the Congress to be a candidate for the assembly by-election in the Palakkad constituency
പാലക്കാട് മണ്ഡലത്തിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയാകാൻ കോൺഗ്രസിൽ അപേക്ഷകരുടെ നീണ്ട നിരയാണ്. നിരവധി പേരാണ് സ്ഥാനാർഥിയാകാൻ വേണ്ടി അപേക്ഷ നൽകിയത്. മുതിർന്ന നേതാക്കൾ ഉൾപ്പെടെ ആറു പേരുടെ പേരാണ് സജീവ ചർച്ചയിൽ ഉൾപ്പെട്ടിട്ടുളളത്. എന്നാൽ ഇതിനോടകം അരഡസനിലേറെ ആളുകളാണ് കെപിസിസി നേതാക്കൾക്ക് അപേക്ഷ നൽകിയിരിക്കുന്നത്. എഐസി ഓഫീസിലേക്ക് ഇ-മെയിൽ അയച്ചവരുടെ എണ്ണവും കുറവല്ല.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാം കെപിസിസി സെക്രട്ടറിയും മുൻ നഗരസഭാംഗവുമായ പിവി രാജേഷ്, ഡിസിസി പ്രസിഡന്റ്എ തങ്കപ്പൻ, കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ പി സരിൻ, എന്നീ പേരുകളാണ് സജീവ ചർച്ചയിൽ ഉൾപ്പെട്ടിട്ടുളളത്.
അപേക്ഷ നൽകിയവരിൽ ചിലർ കഴിഞ്ഞ ദിവസം പാലക്കാട് എഐസിസി സെക്രട്ടറി പിവി മോഹനനുമായി ചർച്ച നടത്തിയതായി റിപ്പോർട്ടുകളുണ്ട്. ഡൽഹിയിൽ നേരിട്ട് അപേക്ഷ നൽകിയവരുമുണ്ടെന്നാണ് റിപ്പോർട്ട്. വിജയ സാധ്യത സർവ്വെയുടെ ഫലം വന്നാൽ മാത്രമെ കോൺഗ്രസ് സ്ഥാനാർഥിയെ തീരുമാനിക്കൂ.