ഇവിടെ ഓണക്കാലം ലക്ഷ്യമിട്ട് പൂക്കൾ മാത്രം കൃഷി..…, 1000 ഏക്കറിൽ പൂക്കൾ വിരിഞ്ഞു നിൽക്കും, കാശ്മീർ തോൽക്കുന്ന ഈ മനോഹരമായ നാട്ടിൽ….

സംസ്ഥാനത്തെ ഓണ സീസണിൽ മാത്രം പ്രതീക്ഷയർപ്പിച്ച് കഴിയുന്ന ഒരു നാടുണ്ട്. യൂറോപ്പിനെയോ , കാശ്മീരിനെയോ അനുസ്മരിപ്പിക്കുന്ന വിധം മനോഹരമായ കാഴ്ച്ചകൾ നിറഞ്ഞ ഈ നാട് കേരളത്തിലല്ല. ഇടുക്കി ജില്ലയോടെ ചേർന്ന് കിടക്കുന്ന തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ ‘ പള്ളവരായൻപട്ടി’ ഗ്രാമത്തിലാണ് സംസ്ഥാനത്തേക്കുള്ള പൂവ് കൃഷി വ്യാപകമായി ചെയ്യുന്നത്. There is a land in the state that can only hope for the Onam season

ഏറെ മനോഹരമാണ് പള്ളവരായൻപട്ടിയുടെ ഗ്രാമക്കാഴ്ച്ചകൾ വഴിയുടെ ഇരുവശത്തും നോക്കെത്താ ദൂരത്തോളം പൂപ്പാടങ്ങൾ . റോസും,. ജമന്തിയും, ചെണ്ടു മല്ലിയും , മുല്ലയും , അരളിയും, വാടാമല്ലിയും ഒക്കെ ത്തു നിൽക്കുന്ന കാഴ്ച്ച ഏറെ കൗതികവും കുളിർമയും നൽകുന്നതാണ്. 1000 ഏക്കറിലധികം വരുന്ന സ്ഥലത്ത് 500 ൽ അധികം കർഷകരാണ് ഇങ്ങിനെ പൂവ് കൃഷി ചെയ്യുന്നത്.

കേരളത്തിനൊപ്പം കർണാടകയിലേക്കും ആന്ധ്രാപ്രദേശിലേക്കും വിദേശത്തേയ്ക്കും ഒക്കെ പൂവുകൾ ഇവിടെ നിന്നും വണ്ടികയറാറുണ്ട്. എങ്കിലും പ്രധാന മാർക്കറ്റ് കേരളം തന്നെ. വിളവെടുക്കുന്ന പൂക്കൾ കർഷകർ മാർക്കറ്റുകളിൽ എത്തിക്കും .ഇവിടെ നിന്നും മൊത്ത വ്യാപാരികൾ ലേലം വിളിച്ച് വാങ്ങും. ഓണസീസണിൽ നിലവിലുള്ളതിലും ഇരട്ടിയിലധികം വില ലഭിക്കാറുണ്ടെന്ന് കർഷകർ പറയുന്നു.

ചെണ്ടുമല്ലിയ്ക് 30, ജമന്തി 150, വാടാമല്ലി 120, മുല്ല 900 എന്നിങ്ങനെയാണ് വില. മറ്റു സമയങ്ങളിലും ഇവിടെ പൂവ് കൃഷിയുണ്ടെങ്കിലും ഓണനാളുകളാണ് കർഷകരുടെ കൊയ്ത്തുകാലം. അറിയപ്പെടാത്ത പ്രദേശമായതിനാൽ വിനോദ സഞ്ചാരികൾ ഇവിടേയ്ക്ക് എത്താറില്ല. ഇടുക്കിയിൽ നിന്നുള്ള വ്യാപാരികളും പ്രാദേശിക സഞ്ചാരികളും മാത്രമാണ് പുറമെ നിന്നും പ്രദേശത്ത് എത്തുക.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ്…!

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ് യൂറോപ്യൻ യൂണിയനിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള ഇറക്കുമതി...

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു. ഇന്നലെ...

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം ആലപ്പുഴ: പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം....

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം...

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും...

Related Articles

Popular Categories

spot_imgspot_img