കോട്ടയം: കുടുംബത്തോടൊപ്പം എത്തിയ യുവതിയെ കയറിപ്പിടിച്ച യുവാവിനെ ആളുകള്‍ പിടികൂടി. ചങ്ങനാശേരി നഗരമധ്യത്തിലാണ് സംഭവം.
ഇയാളെ ചോദ്യംചെയ്യുന്നതിനിടെ പിന്നാലെ എത്തിയ മറ്റൊരു യുവാവ് തട്ടിക്കയറുകയും ആളുകള്‍ക്കിടയിലേക്ക് പെപ്പര്‍ സ്‌പ്രേ അടിക്കുകയും ചെയതു.
ഇയാളേയും ആളുകള്‍ പിടികൂടി. പാെലീസിനെ അറിയിച്ചെങ്കിലും അവരെത്താൻ വൈകി. പിന്നീട് സ്ഥലത്തെത്തിയ ജോബ് മൈക്കിള്‍ എംഎല്‍എ വിഷയത്തില്‍ ഇടപെട്ടു. എം.എല്‍.എ ചങ്ങനാശേരി പൊലീസിനെ നേരിട്ടു വിളിച്ചെങ്കിലും പൊലീസ് എത്താൻ വീണ്ടും വൈകിയെന്നും നാട്ടുകാർ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട ക്രമിനല്‍ സംഘത്തില്‍പ്പെട്ട സുഹൃത്തുക്കളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുനിസിപ്പല്‍ ആര്‍ക്കേഡിനു മുമ്പില്‍ ഇന്നലെ രാത്രി ഒമ്പതിനാണ് സംഭവം. പിടികൂടിയവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.