പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ ഇന്നലെ കേരളത്തിലെത്തിയ പരാതിക്കാരിയായ യുവതി വീട്ടിൽ നിൽക്കാൻ താത്പര്യമില്ലെന്ന് അറിയിച്ചു. മൊഴി നല്‍കിയശേഷം ദില്ലിയിലേക്ക് മടങ്ങി.ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തിയ യുവതിയെ വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. (The young woman complained that she did not want to stay at home in pantheerankav case)
ഭർത്താവിനെതിരെ പരാതി നൽകിയത് വീട്ടുകാരുടെ സമ്മർദത്തെ തുടർന്നാണ് എന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴിയിൽ പറയുന്നത്. വീട്ടുകാരോടൊപ്പം നിൽക്കാൻ താൽപര്യമില്ലെന്നും ദില്ലിയിൽ പോകണമെന്നും മജിസ്ട്രേറ്റിനോടു യുവതി ആവശ്യപ്പെട്ടതോടെയാണ് നടപടികൾ പൂർത്തിയാക്കി യുവതിയെ പൊലീസ് വിട്ടയച്ചത്. ഇന്ന് പുലര്‍ച്ചെയുള്ള വിമാനത്തിലാണ് യുവതി മടങ്ങിയത്.
പെൺകുട്ടിയെ കാണാനില്ലെന്ന് വ്യക്തമാക്കി പിതാവ് പരാതി നൽകിയതിനെ തുടർന്നാണ് കഴിഞ്ഞദിവസം രാത്രി പെൺകുട്ടിയെ ഡൽഹിയിൽ നിന്ന് വിമാന മാർഗ്ഗം കൊച്ചിയിൽ എത്തിച്ചത്.