ലണ്ടൻ/തൃശൂർ∙ യുകെയിലെ സ്വിണ്ടനിൽ കുടുംബമായി താമസിച്ചിരുന്ന യുവാവ്അന്തരിച്ചു. തൃശൂർ ഇരിങ്ങാലക്കുട പൂമംഗലം സ്വദേശിയായ അരുൺ വിൻസെന്‍റ് (37) ആണ് മരിച്ചത്
കഴിഞ്ഞ കുറച്ചു കാലമായി ലുക്കീമിയ ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു.
ദിവസങ്ങൾക്കു മുൻപാണ് അനിയത്തിയുടെ വിവാഹത്തിനായി യുകെയിലേക്ക് തിരിച്ചെത്തിയത്.
പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ഇന്ന് പുലർച്ചെ മരണം സംഭവിക്കുകയും ആയിരുന്നു.
ലിയാ അരുൺ ആണ് ഭാര്യ. രണ്ട് മക്കളുണ്ട്. തൃശൂർ പൂമംഗലം ഇടക്കുളം സെന്‍റ് മേരീസ് സ്കൂളിന് സമീപം ഊക്കൻ ഹൗസിൽ യു.ഒ. വിൻസെന്‍റ് ആണ് പിതാവ്. സംസ്കാരം പിന്നീട്