കൊച്ചി :വിമാനയാത്രക്കിടെ മോശം പെരുമാറ്റമുണ്ടായെന്ന പരാതിയുമായി യുവനടി. വിമാനത്തിലുണ്ടായിരുന്ന സഹ യാത്രക്കാരനെതിരെയാണ് പരാതി നൽകിയത്.ചൊവ്വാഴ്ച രാത്രി 7.20-ന് നെടുമ്പാശ്ശേരിയിലെത്തിയ എയർ ഇന്ത്യാ വിമാനത്തിൽ വച്ചാണ് നടിക്ക് ദുരനുഭവമുണ്ടായത് .മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിലായിരുന്നു നടി. മദ്യലഹരിയിലായിരുന്ന സഹയാത്രികൻ തൊട്ടടുത്ത സീറ്റിലിരുന്ന് മോശമായി പെരുമാറിയെന്നാണ് ആരോപണം. . സംഭവം നടന്നശേഷം വിമാനത്തിലെ ജീവനക്കാരോടു പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ല . തന്നെ സീറ്റ് മാറ്റിയിരുത്തുകയാണ് ചെയ്തതെന്നും നടി പരാതിയിൽ പറയുന്നുണ്ട്. പൊലീസിനോട് പരാതിപ്പെടാൻ ആയിരുന്നു എയർഇന്ത്യ അധികൃതരുടെ നിർദേശം.
കൊച്ചിയിലെത്തിയ ശേഷം പൊലീസിൽ പരാതി നൽകി. ഇൻസ്റ്റഗ്രാം പേജിലൂടെ ദുരനുഭവം വെളിപ്പെടുത്തുകയും ചെയ്തു . പോലീസിന് നൽകിയ പരാതിയുടെ കോപ്പിയും പങ്കുവെച്ചിട്ടുണ്ട് . സംഭവത്തിൽ ഉചിതമായ നടപടി വേണമെന്നും, വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും നടി ആവശ്യപ്പെട്ടു. പരാതിയിൽ നെടുമ്പാശ്ശേരി പോലീസ് കേസെടുത്തു. ആരോപണവിധേയനായ വ്യക്തി മലയാളിയാണെന്ന നിഗമനത്തിലാണ് നിലവിൽ പോലീസ്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ അന്വേഷണത്തിനുശേഷമേ വ്യക്തമാകുകയുള്ളുവെന്നും പൊലീസ് അറിയിച്ചു.ഈ അടുത്ത കാലത്ത് സോഷ്യൽ മീഡിയയിലും , സിനിമയിലും സജീവ സാന്നിധ്യമാണ് നടി . ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് നടി അനുഭവങ്ങൾ പങ്കു വെക്കുന്നത്
മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിൽ, കൊച്ചിയിൽ ഇറങ്ങുന്നതിന് ഏതാണ്ട് ഒരു മണിക്കൂറുകൾക്ക് മുൻപ് ആകാശത്തിന്റെ ചിത്രം എടുക്കുകയായിരുന്നു. പെട്ടന്ന് ഞാൻ എന്റെ ഫോണിന്റെ ക്യാമറയിലൂടെ എന്തോ കണ്ടു. മേഘങ്ങൾക്കിടയിലൂടെ വിചിത്രമായ വസ്തു പറക്കുന്നതും നിമിഷങ്ങൾക്കുള്ളിൽ അത് അപ്രത്യക്ഷമാവുകയും ചെയ്തു.അതെന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അതൊരു യുഎഫ്ഒ (പറക്കും തളിക) ആണോ?” എന്ന് ചോദിച്ചുള്ള താരത്തിന്റെ പോസ്റ്റും വൈറൽ ആയിരുന്നു
വിമാനയാത്രക്കിടെ ചലച്ചിത്രതാരങ്ങളോടുള്ള മോശം പെരുമാറ്റം കൂടി വരുകയാണ് .. മുൻപ് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായ ഖുശ്ബു ഇത്തരം ഒരു വെളിപ്പെടുത്തലായി രംഗത്തെത്തിയിരുന്നു . എയർ ഇന്ത്യ ഫ്ലൈറ്റിൽ വച്ചാണ് താരത്തിന് മോശം അനുഭവം നേരിടേണ്ടി വന്നത്. താരം തന്നെയാണ് ഈ കാര്യം ഔദ്യോഗികമായി ആരാധകരെ അറിയിച്ചത്.
Read Also : ബോക്സ് ഓഫീസ് ‘രാജ’യ്ക്ക് ഇന്ന് ഹാഫ് സെഞ്ചുറി