തലക്കെട്ട് വായിക്കുമ്പോൾ നെറ്റി ചുളിക്കുന്നവരുണ്ടാകും. ചിറി കോട്ടുന്നവരുണ്ടാകും. The word will hit the partner’s chest
ഈ ചീത്ത കാര്യങ്ങൾ ബുദ്ധിയിൽ ഇട്ടു വേവിച്ചു ശുദ്ധീകരിക്കുമ്പോഴാണ് നല്ല ദാമ്പത്യം വേണമെന്ന ഉൾപ്രേരണയുണ്ടാകുന്നത്.
അതുകൊണ്ട് തികച്ചും നെഗറ്റീവായ ഈ ലേഖനത്തിനുമുണ്ട് ഒരു ഗുണപരമായ തലം. ദാമ്പത്യത്തെ നശിപ്പിക്കാൻ പോന്ന ആ വാക്കുകൾ ഇതാ.
ദേഷ്യവും വഴക്കുമെല്ലാം ദാമ്പത്യത്തിന്റെ ഭാഗമാണ്. അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും എല്ലാ ബന്ധങ്ങളിലും ഉണ്ടാകാറുണ്ട്.
പക്ഷേ സംസാരിച്ചും പരസ്പരം മനസ്സിലാക്കിയും പ്രശ്‌നങ്ങള്‍ പരിഹരിച്ചുപോകുക എന്നത് ആരോഗ്യകരമായ ബന്ധത്തിന് അത്യന്താപേക്ഷിതമാണ്. പക്ഷേ ഇന്ന് പല ദമ്പതിമാര്‍ക്കും ഈ പരീക്ഷണസമയങ്ങളെ നേരിടാന്‍ അറിയില്ല.
അഭിപ്രായഭിന്നത തര്‍ക്കത്തിലേക്കും വഴക്കിലേക്കും പരസ്പരം കുത്തിനോവിപ്പിക്കലിലേക്കും നയിക്കും. ഇതിനിടയില്‍ നമ്മുടെ വായില്‍ നിന്ന് വരുന്ന ഓരോ വാക്കും പങ്കാളിയുടെ നെഞ്ചില്‍ തന്നെ തറയ്ക്കും.
ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ സൈക്യാട്രിസ്റ്റും ഈ മേഖലയില്‍ 20 വര്‍ഷത്തെ അനുഭവപരിചയവുമുള്ള ഡോ.കോര്‍ട്‌നി എസ് വാറന്റെ അഭിപ്രായത്തില്‍ മിക്ക ദാമ്പത്യങ്ങളെയും തകര്‍ച്ചയിലേക്ക് നയിക്കുന്നത് ഒരൊറ്റ പദപ്രയോഗമാണ്. അതേതാണെന്ന് നോക്കാം.
പ്രായം കുറഞ്ഞ പുരുഷന്‍ പ്രായം കൂടിയ സ്ത്രീയില്‍ ആകൃഷ്ടരാകുന്നതിന് പിന്നിലെ സൈക്കോളജി
ബന്ധങ്ങളെ തകര്‍ക്കുന്ന പദപ്രയോഗം
രണ്ട് ദശാബ്ദം ദാമ്പത്യപ്രശ്‌നങ്ങള്‍ നേരിടുന്ന പങ്കാളികളുമായുള്ള ഇടപെടലുകളില്‍ നിന്നും, അന്യോന്യം അവജ്ഞയോടുകൂടി സംസാരിക്കുമ്പോഴാണ് ഒരു ബന്ധം വിനാശകരമായ അവസ്ഥയിലേക്ക് പോകുന്നതെന്ന് സിഎന്‍ബിസിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഡോ.കോര്‍ട്‌നി പറയുന്നു. ഇത്തരം സംസാരങ്ങള്‍ മായ്ക്കാത്ത മുറിവുകള്‍ പങ്കാളികള്‍ക്കുള്ളിലുണ്ടാക്കും.
നമ്മള്‍ ഒരിക്കലും കാണരുതായിരുന്നു എന്ന് വെറുപ്പോടുകൂടി പറയുന്നതാണ് ദാമ്പത്യത്തിന് ഏറ്റവുമധികം വിനാശകരമായ പദപ്രയോഗം. പങ്കാളിക്ക് വില കല്‍പ്പിക്കാതിരിക്കുകയും അവരുടെ കാഴ്ചപ്പാടുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും വില കല്‍പ്പിക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് അവരോട് വെറുപ്പ് ഉണ്ടാകുന്നത്.
അങ്ങനെയുള്ള ഒരാള്‍ പങ്കാളിയോട് സംസാരിക്കുമ്പോള്‍ അവരെ അധിക്ഷേപിക്കാനും വേദനിപ്പിക്കാനും ശ്രമിക്കും. ഇത് അവരുടെ ബന്ധത്തില്‍ വിള്ളലുണ്ടാക്കും. വാക്കിലൂടെ തന്നെ ആകണമെന്നിലൂടെ ആംഗ്യത്തിലൂടെയോ ഭാവത്തിലൂടെയോ പ്രവൃത്തിയിലൂടെയോ വെറുപ്പ് പ്രകടിപ്പിച്ചാലും ദാമ്പത്യത്തെ അത് ബാധിക്കും.
പങ്കാളികളിൽ ഒരാളില്‍ ഇത്തരമൊരു വെറുപ്പ് രൂപപ്പെടുമ്പോള്‍ അത് ദാമ്പത്യത്തിന്റെ കെട്ടുറപ്പ് തകര്‍ക്കും. പങ്കാളികള്‍ക്കിടയില്‍ അകല്‍ച്ച രൂപപ്പെടും. ഇത് പതിയെപ്പതിയെ വേര്‍പിരിയിലലിലേക്കും എത്തിയേക്കാം.