web analytics

‘പരിപാടിയിൽ മാറ്റം വരുത്താൻ കമ്മറ്റിക്ക് അധികാരമുണ്ടല്ലോ…’ കല്യാണദിവസം പെൺകുട്ടിക്ക് ജന്മം നൽകി യുവതി !

കല്യാണദിവസം തന്നെ ആണ്‍കുഞ്ഞിന് ജന്മം നല്‍കി യുവതി. ഫ്‌ളോറിഡ സ്വദേശിനിയായ ബ്രിയാന ലൂക്ക സെരെസോയാണ് വിവാഹദിനത്തിന്റെ അന്ന് പ്രസവിച്ചത്. എട്ട് മാസം ഗര്‍ഭിണിയായിരിക്കെയാണ് ബ്രിയാന വിവാഹവേദിയിലേക്ക് എത്താനൊരുങ്ങിയത്. സിറ്റി ഹാളിലായിരുന്നു വിവാഹം ഒരുക്കിയിരുന്നത്. എന്നാല്‍ വിവാഹത്തിന്റെ തലേന്ന് തന്നെ ബ്രിയാനയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് ഡോക്ടര്‍മാര്‍ ബ്രിയാനയോട് വിവാഹിതയാണോ എന്ന് ചോദിച്ചത്. വരനായ സെരെസോയും ബ്രിയാനയ്‌ക്കൊപ്പമുണ്ടായിരുന്നു. അപ്പോഴാണ് തൊട്ടടുത്ത ദിവസമാണ് തങ്ങളുടെ വിവാഹമെന്ന് ഇവര്‍ പറഞ്ഞത്. ഉടനെ തന്നെ ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന സംഘം ഇവരെ സഹായിക്കാനായി എത്തി.

വിവാഹം നടത്താനുള്ള എല്ലാ സഹായവും ഇവര്‍ ദമ്പതികള്‍ക്ക് ചെയ്തുകൊടുത്തു. പ്രസവവേദന തുടങ്ങിയതോടെ ആശുപത്രിയിലെ മറ്റ് ജീവനക്കാര്‍ വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. നഴ്‌സുമാരിലൊരാള്‍ ഹോസ്പിറ്റലിലെ വെള്ള പുതപ്പ് ഉപയോഗിച്ച് 30 മിനിട്ടുകൊണ്ട് വധുവിന്റെ വസ്ത്രം ഒരുക്കി. വിവാഹത്തിനായി ഒരുക്കിവെച്ചിരുന്ന മോതിരവും മറ്റും ബ്രിയാനയുടെ ബാഗില്‍ തന്നെ ഉണ്ടായിരുന്നു.അങ്ങനെ നിശ്ചയിച്ച അതേദിവസം തന്നെ അവര്‍ വിവാഹം കഴിച്ചു. പരസ്പരം മോതിരം കൈമാറുകയും കേക്ക് മുറിച്ച് മധുരം പങ്കുവെയ്ക്കുകയും ചെയ്തു. ചടങ്ങിന് പിന്നാലെ ദമ്പതികള്‍ തങ്ങളുടെ ആദ്യ കണ്‍മണിയെ വരവേല്‍ക്കുകയും ചെയ്തു.

Read also: ആകാശ സമരം പിൻവലിച്ചെങ്കിലും കണ്ണൂരില്‍ രക്ഷയില്ല; ഇന്നും എയര്‍ ഇന്ത്യ എക്സ്​പ്രസിന്‍റെ വിമാനങ്ങള്‍ റദ്ദാക്കി

spot_imgspot_img
spot_imgspot_img

Latest news

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ ലോകത്തിന്റെ നെറുകയിൽ

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ...

Other news

ട്രെയിനിൽ സ്വന്തം കുഞ്ഞിനെ യാത്രക്കാരനെ ഏൽപ്പിച്ച് മുങ്ങിയ യുവതി പിടിയിൽ

ട്രെയിനിൽ സ്വന്തം കുഞ്ഞിനെ യാത്രക്കാരനെ ഏൽപ്പിച്ച് മുങ്ങിയ യുവതി പിടിയിൽ ആറുമാസം പ്രായമുള്ള...

വോട്ടില്ലേ? വിഷമിക്കേണ്ട! തിരഞ്ഞെടുപ്പിന് മുൻപ് ലിസ്റ്റിൽ പേര് ചേർക്കാൻ ഇതാ അവസാന വട്ടം; ഈ വഴി നോക്കൂ!

തിരുവനന്തപുരം: കേരളം കാത്തിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുന്നതിന് മുൻപായി വോട്ടർപ്പട്ടിക...

സർക്കാർ ആശുപത്രികളിൽ വൻ അഴിച്ചുപണി! ഡോക്ടർമാരുടെ ഒപി സമയം കൂട്ടി; പ്രതിഷേധവുമായി സംഘടനകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ...

‘കാലൻ കോഴിയെ പത്തനാപുരത്ത് വേണ്ട’; ഗണേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തം

‘കാലൻ കോഴിയെ പത്തനാപുരത്ത് വേണ്ട’; ഗണേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തം കൊല്ലം: ഗതാഗത...

വിജയസാധ്യതയും മുന്നേറ്റവും; ചിലർക്കു വെല്ലുവിളികളും — ഇന്നത്തെ നക്ഷത്രഫലം

വിജയസാധ്യതയും മുന്നേറ്റവും; ചിലർക്കു വെല്ലുവിളികളും — ഇന്നത്തെ നക്ഷത്രഫലം ദിവസത്തിന്റെ ഗ്രഹനിലകൾ ചില...

Related Articles

Popular Categories

spot_imgspot_img