കൊച്ചി: ഗുരുവായൂര്‍ അമ്പലനടയില്‍ സിനിമയ്ക്ക് വേണ്ടി ഉണ്ടാക്കിയ സെറ്റിന്റെ അവശിഷ്ടങ്ങള്‍ കൂട്ടിയിട്ട് കത്തിച്ച് മാലിന്യ പുക ഉയർന്നു. ഏലൂര്‍ എഫ്എസിടിയുടെ ഗ്രൗണ്ടിലാണ് മാലിന്യങ്ങൾ കൂട്ടിയിട്ടു കത്തിച്ചത്.The waste was piled up and burnt at the grounds of Elur FACT
പ്ലാസ്റ്റിക്ക് അടക്കമുള്ളവ കത്തി സമീപവാസികള്‍ക്ക് ശ്വസതടസം അനുഭവപ്പെട്ടു. ഫയര്‍ഫോഴ്‌സ് എത്തി ഇപ്പോൾ തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്.
പൃഥ്വിരാജും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന്റെ പ്രധാന ഭാഗമായിരുന്ന ഗുരുവായൂര്‍ ക്ഷേത്രം സെറ്റിട്ടാണ് ചിത്രത്തിൽ കാണിച്ചത്. നാല് കോടിയോളം മുടക്കി 45 ദിവസം കൊണ്ടാണ് ചിത്രത്തിന് വേണ്ടി ഈ സെറ്റ് നിർമ്മിച്ചത്.