പ്രതിപക്ഷത്തിന് നേർക്ക് കടുത്ത പരിഹാസവുമായി ബിജെപി നേതാവും നടിയുമായ ഹേമ മാലിനി. വോട്ടിംഗ് യന്ത്രങ്ങൾ നന്നായി പ്രവർത്തിച്ചല്ലോ എന്നായിരുന്നു മാധ്യമങ്ങളോട് സംസാരിച്ച ഹേമ മാലിനി എംപിയുടെ പ്രതികരണം. (Hema Malini ridiculed the opposition parties)
തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഉണ്ടായ തിരിച്ചടി പാർട്ടി അംഗീകരിച്ചു. ചില ഇടങ്ങളിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചെന്നും എന്നാൽ ചില ഇടങ്ങളിൽ ബിജെപിക്ക് വിജയിക്കാൻ സാധിച്ചില്ലെന്നും ഹേമ മാലിനി എംപി പ്രതികരിച്ചു.
അതേസമയം മഥുരയിലെ ജനങ്ങളെ മൂന്നാമതും സേവിക്കാൻ കഴിഞ്ഞതിൽ നന്ദിയുണ്ടെന്ന് ഹേമ മാലിനി പറഞ്ഞു. വിജയം നേടാൻ സാധിച്ചതിൽ ജനങ്ങളോടും എൻഡിഎ സഖ്യത്തിലെ പ്രവർത്തകരോടും നന്ദി അറിയിക്കുവെന്നും ഹേമ മാലിനി പറഞ്ഞു.
വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും താൻ ശ്രമിക്കുമെന്നും ഹേമ മാലിനി മാധ്യമങ്ങളോട് പറഞ്ഞു. മഥുരയിലെ ഗതാഗത കുരുക്ക് പരിഹരിക്കുമെന്നും നടി കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശിലെ മഥുര മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായ ഹേമ മാലിനി രണ്ട് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. ഇൻഡി സഖ്യത്തിലെ മുകേഷ് ധൻകർ, ബഹുജൻ സമാജ് പാർട്ടിയുടെ സുരേഷ് സിംഗ് എന്നിവരായിരുന്നു ഹേമാമാലിനിയുടെ എതിരാളികൾ.
Read Also: സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസ് നടത്തിയാൽ കർശന നടപടി; ആവർത്തിച്ച് വീണ ജോർജ്
Read Also: കണ്ണൂരിൽ മീൻ പിടിക്കുന്നതിനിടെ കരയിടിഞ്ഞ് പുഴയിലേക്ക് വീണ് മൂന്ന് വിദ്യാർഥികൾ മരിച്ചു