web analytics

സ്വകാര്യസ്ഥലം പള്ളിയാക്കാൻ ശ്രമിച്ചത് ​ഗ്രാമമുഖ്യൻ! 7 പേർക്കെതിരെ കേസ്; മൂന്ന് പേർ ഒളിവിൽ

സ്വകാര്യസ്ഥലം പള്ളിയാക്കാൻ ശ്രമിച്ചെന്നാരോപിച്ച് പോലീസ്. യു.പിയിൽ സ്വകാര്യ സ്ഥലത്ത് നിസ്കരിച്ച
ഏഴ് പേർക്കെതിരെ കേസെടുത്തു. കേസിൽ ബറേലി ജില്ലയിൽ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുൻകൂട്ടി അനുമതി വാങ്ങാതെ നിസ്കാരം നടത്തിയെന്ന് ആരോപിച്ചാണ് നാല് പേരെ പിടികൂടിയത്. പൊതു ക്രമത്തെ തടസപ്പെടുത്തുന്ന വിധം പ്രവർത്തിച്ചുവെന്ന് ആരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്.

സ്വകാര്യസ്ഥലം പള്ളിയാക്കി മാറ്റാൻ ശ്രമിച്ചുവെന്നും യു.പി പൊലീസ് പറയുന്നു. വെള്ളിയാഴ്ച പ്രാർഥനയുടെ ദൃശ്യങ്ങൾ ഒരു ഹിന്ദുസംഘടന പങ്കുവെച്ചതോടെയാണ് പൊലീസ് ഇക്കാര്യത്തിൽ ഇടപെടൽ നടത്തിയത്. തുടർന്ന് അന്വേഷണം നടത്തി കേസെടുക്കുകയായിരുന്നു.

നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസിലെ പ്രതിയായ ​ഗ്രാമമുഖ്യൻ മുഹമ്മദ് ആരിഫ് ഉൾപ്പടെയുള്ള മൂന്ന് പേരെയാണ് ഇനി അറസ്റ്റ് ചെയ്യാനുള്ളത്. ഭാരതീയ ന്യായ് സംഹിതയിലെ 223ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഗ്രാമമുഖ്യന്റെ സഹോദരൻ മുഹമ്മദ് ഷാഹിദിനെ അറസ്റ്റ് ചെയ്തുവെന്ന് ബറേലി സ്റ്റേഷൻ ഹൗസ് ഓഫീസർ സഞ്ജയ് തോമർ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, താനും അനുയായികളും ചേർന്നാണ് സ്വകാര്യസ്ഥലത്ത് ആളുകൾ നിസ്കരിക്കുന്നതിന്റെ വിഡിയോ ചിത്രീകരിച്ചതെന്ന് ഹിന്ദു ജാഗരൺ മഞ്ച് യുവജന വിഭാഗം ജില്ലാ പ്രസിഡന്റ് ഹിമാൻഷു പട്ടേൽ പറഞ്ഞു. സ്വകാര്യ സ്ഥലത്ത് നിസ്കരിച്ച് അവിടെ പള്ളിയാക്കുകയായിരുന്നു നിസ്കരിച്ചവരുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

Other news

മനുഷ്യരിലെ മുറിവുകൾ അതിവേഗം ഉണക്കാൻ പന്നിയുടെ പിത്താശയത്തിലെ സ്തരം ഉപയോഗിച്ചുള്ള ബാൻഡേജ് വിപണിയിൽ

മനുഷ്യരിലെ മുറിവുകൾ അതിവേഗം ഉണക്കാൻ പന്നിയുടെ പിത്താശയത്തിലെ സ്തരം ഉപയോഗിച്ചുള്ള ബാൻഡേജ്...

ബ്രിട്ടനില്‍ നോറോ വൈറസ് വ്യാപനം അതിരൂക്ഷമാകുന്നു; യുകെയിലെ മലയാളികൾ ഉൾപ്പെടെ കരുതിയിരിക്കുക

ബ്രിട്ടനില്‍ നോറോ വൈറസ് വ്യാപനം അതിരൂക്ഷമാകുന്നു ലണ്ടൻ: ബ്രിട്ടനിൽ നോറോ വൈറസ് വ്യാപനം...

സത്യപ്രതിജ്ഞ ചെയ്തത് ആശുപതിക്കിടക്കയിൽ; അവസാന നിമിഷം വരെ ജനസേവനം; പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തംഗം സുഷമ മോഹൻദാസ് അന്തരിച്ചു

പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തംഗം സുഷമ മോഹൻദാസ് അന്തരിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ പട്ടഞ്ചേരി...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

Related Articles

Popular Categories

spot_imgspot_img