ഓഫ് റോഡ് ട്രക്കിങ്ങിനായി എത്തിയ നാൽപതംഗസംഘം ഇടുക്കിയിൽ മലമുകളിൽ കുടുങ്ങി

തൊടുപുഴ: അനധികൃതമായി ട്രക്കിങിന് എത്തിയ വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ ഇടുക്കിയിൽ മലമുകളിൽ കുടുങ്ങി. കർണാടകയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ 27 വാഹനങ്ങളാണ് കുടുങ്ങിയത്. ഓഫ് റോഡ് ട്രക്കിങ്ങിനായി എത്തിയവരുടെ വാഹനങ്ങൾ മഴയെ തുടർന്ന് തിരിച്ചിറക്കാൻ കഴിയാതെ വന്നതോടെയാണ് അവിടെ കുടുങ്ങിയത്. The vehicles of tourists who came for illegal trekking got stuck on the hill in Idukki

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് കർണാടകയിൽ നിന്നെത്തിയ നാൽപതംഗസംഘം ഇടുക്കിയിലെ നെടുങ്കണ്ടം ഭാഗത്തെ മലയിൽ അനധികൃതമായി ട്രക്കിങിന് എത്തിയത്. സംഘം അങ്ങോട്ട് പോകുമ്പോൾ മഴയുണ്ടായിരുന്നില്ല. പിന്നാലെ മഴ ശക്തമായതോടെ വാഹനം തിരിച്ചിറക്കാനാകാതെ ട്രക്കിങ് സംഘം അവിടെ കുടുങ്ങുകയായിരുന്നു.

തുടർന്ന്, വാഹനത്തിലുണ്ടായവർ നടന്നിറങ്ങി നാട്ടുകാരോട് സഹായം അഭ്യർഥിച്ചു. നാട്ടുകാർ തന്നെ ഇവർക്ക് രാത്രി അടുത്തുള്ള റിസോർട്ടുകളിൽ താമസസൗകര്യം ഒരുക്കി. വാഹനങ്ങൾ കുടുങ്ങിയ വിവരം അറിഞ്ഞ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്. മഴക്കാലത്ത് ട്രക്കിങിന് നിരോധനം ഏർപ്പടുത്തിയ സ്ഥലത്തേക്കാണ് കർണാടകയിൽ നിന്നുള്ള നാൽപ്പതംഗ സഞ്ചാരികൾ എത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

Related Articles

Popular Categories

spot_imgspot_img