വരാപ്പുഴ: തുണ്ടത്തുംക്കടവിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
വരാപ്പുഴ തുണ്ടത്തുംക്കടവ് തൈപ്പറമ്പിൽ വീട്ടിൽ ടി.എസ്. ജോഷി (55) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം.
രാവിലെ മുറിയുടെ വാതിൽ അടഞ്ഞ് കിടക്കുന്നത് കണ്ട് വീട്ടുകാർ തട്ടി വിളിച്ചെങ്കിലും ജോഷി ഉണർന്നില്ല.
ഇതേ തുടർന്ന് വീട്ടുകാർ വാതിൽ ചവിട്ടി തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് വരാപ്പുഴ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.
കൊടുങ്ങല്ലൂരിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായി സേവനം ചെയ്തു വരികയായിരുന്നു. ഭാര്യ: എലിസബത്ത് തുണ്ടത്തും കടവ് ഇൻഫന്റ് ജീസസ് സ്കൂൾ അധ്യാപികയാണ്.