വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൊതുമേഖല ഇൻഷുറൻസ് കമ്പനികൾക്ക് ഇൻഷുറൻസ് ക്ലെയിമുകൾ വേഗത്തിൽ നടപടികൾ പൂർത്തിയാക്കി പണം നൽകണമെന്ന നിർദേശം നൽകി കേന്ദ്രധനകാര്യ മന്ത്രാലയം.(The Union Finance Ministry has directed the insurance companies to complete the process quickly and pay the money)
കേന്ദ്ര സർക്കാരും, ധനകാര്യ മന്ത്രാലയവും ദുരിതബാധിതരെ സഹായിക്കുവാൻ പ്രതിജ്ഞാബദ്ധരാണെന്ന് വ്യക്തമാക്കിയാണ് നടപടി.
ഇതിനെതുടർന്ന് ഇൻഷുറൻസ് കമ്പനികൾ വിവിധ മാർഗങ്ങളിലൂടെ പോളിസി ഉടമകളെ ബന്ധപ്പെടുവാൻ നടപടികൾ ആരംഭിച്ചു. ഇൻഷുറൻസ് തുക വേഗത്തിൽ വിതരണം ചെയ്യാൻ ഡോക്യുമെൻ്റേഷനിൽ സമഗ്രമായ ഇളവും വരുത്തിയിട്ടുണ്ട്.