തിരുവനന്തപുരം: ജില്ലാതലങ്ങളിൽ ബി.ജെ.പി.യുടെ അവലോകനം പൂർത്തിയായി. ലോക്‌സഭാ തിരഞ്ഞടുപ്പിൽ എല്ലാ ജില്ലകളിലും മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് ജില്ലാനേതാക്കൾ നൽകിയ വിവരം. നാളെ തിരുവനന്തപുരത്തു ചേരുന്ന നേതൃയോഗത്തിൽ തിരഞ്ഞെടുപ്പ് അവലോകനം നടക്കും.
പ്രാഥമിക വിലയിരുത്തലിൽ തൃശ്ശൂർ, തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട മണ്ഡലങ്ങളിൽ വിജയസാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. സമാനമായ റിപ്പോർട്ടാണ് ജില്ലകളിലെ അവലോകനത്തിലുണ്ടായതും. അടിയൊഴുക്കുകളും സ്ത്രീവോട്ടർമാരുടെ നിലപാടും അനുകൂലമായിട്ടുണ്ടെന്നും ജില്ലാനേതൃത്വങ്ങൾ പറയുന്നു. ആറ്റിങ്ങലിലും തൃശ്ശൂരും പത്തനംതിട്ടയിലും സ്ഥിതി അനുകൂലമാണ്. ആലപ്പുഴയിൽ മൂന്നുലക്ഷത്തിലേറെ വോട്ടുനേടും. പാലക്കാട്ടും വലിയമുന്നേറ്റമുണ്ടാകും.