യു കെയിൽ മൂന്നാഴ്ച മുമ്പ് അന്തരിച്ച സ്വാന്‍സിയിലെ മലയാളി യുവാവിന്റെ സംസ്‌കാരം ഇന്ന് നടക്കും. സ്വാന്‍സിയയിലെ ജോര്‍ജ് – ഷൈബി ദമ്പതികളുടെ മകനായ 23 കാരന്‍ ജോയല്‍ ജോര്‍ജ്ജ് ഈമാസം എട്ടാം തീയതിയാണ് മരിച്ചത്. The UK Malayali community is about to say goodbye to Joel George live
പള്ളിയില്‍ പോയ മാതാപിതാക്കള്‍ വീട്ടില്‍ തിരിച്ചു വന്നപ്പോഴാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷെഫീല്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും സൈബര്‍ സെക്യൂരിറ്റിയില്‍ ഡിഗ്രി പഠനം കഴിഞ്ഞ് ജോലി അന്വേഷിക്കുകയായിരുന്നു. നാട്ടില്‍ കൈപ്പട്ടൂര്‍ ഇടവക കാച്ചപ്പിള്ളി കുടുംബാംഗമാണ്.
ഏകസഹോദരി: അനീഷ ജോര്‍ജ്ജ്. കൈപ്പട്ടൂര്‍ ഫാ.ജോബി കാച്ചപ്പിള്ളിയുടെ സഹോദരന്റെ മകനാണ് ജോയല്‍.
ജോയല്‍ ജോര്‍ജ്ജിന്റെ അന്ത്യസംസ്‌കാര ചടങ്ങുകള്‍ക്ക് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു. രാവിലെ 11.30ന് ജെന്‍ഡ്രോസ് ഹോളി ക്രോസ് ചര്‍ച്ചിലാണ് വിശുദ്ധ കുര്‍ബ്ബാന ചടങ്ങ് നടക്കുക. തുടര്‍ന്ന് വൈകിട്ട് 3.30ന് സെന്റ്. സിനഗോസ് സെമിത്തേരിയില്‍ സംസ്‌കാരവും നടക്കും.