News4media TOP NEWS
തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം പൂർണമായും കത്തിനശിച്ചു ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത് ചൈനയുടെ ഡിങ് ലിറനെ ‘സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണി’; ഡോ. വന്ദന കൊലക്കേസ് പ്രതിയ്ക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ

സമനില പൂട്ട് പൊളിക്കാനായില്ല; യുക്രൈന്‍ പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്

സമനില പൂട്ട് പൊളിക്കാനായില്ല; യുക്രൈന്‍ പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്
June 27, 2024

യൂറോ കപ്പില്‍ ബെല്‍ജിയത്തിനെതിരെ സമനില വഴങ്ങിയ യുക്രൈന്‍ പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. Ukraine is out of the pre-quarter

സ്ലൊവാക്യ – റൊമാനിയ മത്സരം സമനില ആയതോടെയാണ് നാലു പോയന്റുണ്ടായിട്ടും യുക്രൈന്‍ പുറത്തായി.

മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ തന്നെ കെവിന്‍ ഡിബ്രുയ്‌നിലൂടെ ബെല്‍ജിയത്തിന് അവസരം ലഭിച്ചെങ്കിലും പാസ് സ്വീകരിച്ച ലുക്കാക്കുവിന് ലക്ഷ്യം കണ്ടെത്താനായില്ല. യുക്രൈന്‍ ഗോളി അനട്ടോളി ട്രൂബിന്‍ പന്ത് കൈകളിലാക്കി.

42-ാം മിനിറ്റില്‍ ലഭിച്ച അവസരം യുക്രൈനും മുതലാക്കാനായില്ല. ഷപരെങ്കോന്റെ പാസില്‍ യാരെംചുകിന്റെ ക്രോസ് വലയിലെത്തിക്കാന്‍ ആര്‍ട്ടെം ഡൊവ്ബിക്കിന് കഴിഞ്ഞില്ല. ആദ്യപകുതിയിലുടനീളം പന്തിന്മേല്‍ ആധിപത്യം പുലര്‍ത്തിയത് ബെല്‍ജിയമായിരുന്നു.

തോൽക്കുന്ന ടീമുകൾ പുറത്താവുമെന്നിരിക്കെ സ്ലൊവാക്യ-റൊമാനിയ മത്സരം ആവേശകരമായി. റൊമാനിയക്കെതിരെ 21-ാം മിനിറ്റിൽ സ്ലൊവാക്യ ലീഡ് നേടി. ബോക്സിന്റെ മധ്യത്തിൽനിന്ന് ഒന്ദ്രജ് ഡുഡയുടെ ഹെഡ്ഡർ വലതുപോസ്റ്റിന്റെ മൂലയിൽ കയറി. മിഡ് ഫീൽഡർ ജുരാജ് കുകയുടെ ക്രോസിൽ നിന്നായിരുന്നു ഡുഡയുടെ ഹെഡ്ഡർ.

പെനാൽട്ടി ഗോളിലൂടെ 36-ാം മിനിറ്റിൽ റൊമാനിയ തിരിച്ചടിച്ചു. സ്ലൊവാക്യയുടെ ഡേവിഡ് ഹാങ്കൊയുടെ ബോക്സിലെ ഫൗളിനാണ് വാർപരിശോധനയിൽ പെനാൽട്ടി അനുവദിക്കപ്പെട്ടത്.

റസ്വാൻ മാരിൻ പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ച് ടീമിന് സമനില നൽകി. രണ്ടാം പകുതിയിൽ ഒട്ടേറെ അവസരങ്ങൾ ലഭിച്ചിട്ടും ഇരു ടീമുകൾക്കും സ്കോർ ചലിപ്പിക്കാനായില്ല. റൊമാനിയ 2000-ത്തിനുശേഷം ആദ്യമായാണ് യൂറോ പ്രീക്വാർട്ടറിൽ കടക്കുന്നത്.

യുക്രൈനെതിരെ ബെൽജിയം ഭാഗ്യംകൊണ്ടാണ് ഗോൾവഴങ്ങാതെ രക്ഷപ്പെട്ടത്. മുന്നേറാൻ വിജയം അനിവാര്യമായിരുന്ന യുക്രൈനാണ് കളിയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത്. പ്രീക്വാർട്ടറിൽ ഫ്രാൻസുമായാണ് ബെൽജിയം ഏറ്റുമുട്ടുക.

Related Articles
News4media
  • Other Sports
  • Sports
  • Top News

ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത്...

News4media
  • Cricket
  • News
  • Sports

ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ്; ഇന്ത്യയുടെ മത്സരങ്ങൾ യുഎഇയിൽ നടക്കും; ഔദ്യോ​ഗിക പ്രഖ്യാപനം നാളെ

News4media
  • Cricket
  • India
  • News
  • Sports

ചാമ്പ്യൻസ് ട്രോഫി 2025; പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മുന്നോട്ടുവെച്ച ഉപാധികൾ അംഗീകരിക്കാതെ ഐസിസി; അ...

News4media
  • Football
  • News
  • Sports

ജയിച്ചേ തീരു; കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ചെന്നൈയിന്‍ എഫ്‌സിയെ നേരിടും

News4media
  • Football
  • Kerala
  • Sports
  • Top News

സന്തോഷ് ട്രോഫി ഫുട്ബോള്‍: ലക്ഷദ്വീപിനെതിരെ കേരളത്തിന്റെ ഗോള്‍വർഷം !പത്തുഗോൾ വിജയവുമായി ഫൈനൽ ബർത്ത് ...

News4media
  • Football
  • Sports
  • Top News

തുടരെ പിഴവുകൾ, തട്ടകത്തിൽ കണ്ണീർ തോൽവി ഏറ്റുവാങ്ങി ബ്ലാസ്റ്റേഴ്‌സ്; ബെംഗളുരുവിന്റെ വിജയം ഒന്നിനെതിരെ...

© Copyright News4media 2024. Designed and Developed by Horizon Digital