കൊച്ചി: മണിക്കൂറുകൾ നീണ്ട ആശങ്കക്കൊടുവിൽ ആലുവയിലെ സംരക്ഷണ കേന്ദ്രത്തിൽനിന്ന് കാണാതായ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെയും കണ്ടെത്തി. തൃശൂരിൽ നിന്നാണ് പോലീസ് ഇവരെ കണ്ടെത്തിയത്.The three missing girls were also found from the conservation center in Aluva
ആലുവ തോട്ടക്കാട്ടുകരയിലെ നിർധന പെൺകുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ നിന്നാണ് വ്യാഴാഴ്ച പുലർച്ചെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കാണാതായത്. 15നും 18നും ഇടയിൽ പ്രായമുള്ളവരായിരുന്നു കുട്ടികൾ.
ഇവർ സ്വമേധയാ പോയതാണെന്നാണ് സൂചന. പെൺകുട്ടികളുമായി പോലീസ് സംഘം ആലുവയിലേക്ക് തിരിച്ചിട്ടുണ്ട്.