ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളേജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 ആ​ഗസ്റ്റ് 15ന്

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളേജും മദ്യവും മയക്കുമരുന്നും ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ ദുരുപയോഗം ഇല്ലാതാക്കാനും പൊതുജനങ്ങൾക്ക് അവബോധംനൽകാനുമായി സർക്കാർ രൂപംനൽകിയ വിമുക്തി മിഷനും ചേർന്ന് നടത്തുന്ന മിനി മാരത്തൺ മൂന്നാം സീസൺ ആ​ഗസ്റ്റ് 15ന്. മുൻ സൈനികനും നടനും സംവിധായകനുമായ മേജർ രവി മുഖ്യാതിഥിയാവും. കോട്ടയം ഡപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ ആർ അജയ് ലഹരി വിരുദ്ധസന്ദേശം നൽകും.

സ്റ്റോപ് ഡ്ര​ഗ്സ് സേവ് ലൈഫ്സ് എന്നതാണ് ഇത്തവണത്തെ മിനി മാരത്തൺ സന്ദേശം. ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാ​ഗമായാണ് മിനി മാരത്തൺ സംഘടിപ്പിക്കുന്നത്. തെള്ളകം കാരിത്താസ് മാത ആശുപത്രിക്ക് സമീപത്തുള്ള ഹൊറൈസൺ മോട്ടോഴ്സ് അങ്കണത്തിൽനിന്നും രാവിലെ 6.30ന് ആരംഭിക്കുന്ന മിനി മാരത്തൺ 10 കിലോമീറ്റർ പിന്നിട്ട് സി.എം.എസ്. കോളേജിൽ സമാപിക്കും.

സി.എം.എസ്. കോളേജിലെ എൻ.എസ്.എസ്. വളന്റിയർമാരും എൻ.സി.സി.കേഡറ്റുകളും ഹൊറൈസൺ ജീവനക്കാരും മാരത്തൺ നിയന്ത്രിക്കും. മാരത്തണിനെത്തുന്ന താരങ്ങൾക്കുള്ള വൈദ്യ സഹായവും ആരോഗ്യ പരിശോധനയും കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ മെഡിക്കൽ സംഘം ലഭ്യമാക്കും.പങ്കെടുക്കുന്നവർക്കുള്ള രജിസ്‌ട്രേഷൻ പുലർച്ചെ 5.30 മുതൽ ഹൊറൈസൺ മോട്ടോഴ്‌സിന്റെ തെള്ളകം കാരിത്താസ് ഹോസ്പിറ്റലിന് സമീപമുള്ള മഹീന്ദ്ര സർവീസ് സെന്ററിൽ ആരംഭിക്കും.

ഒന്നാമതെത്തുന്ന വനിതാ , പുരുഷ വിഭാഗത്തിലുള്ള വിജയിക്ക് 25,000 രൂപ ക്യാഷ് പ്രൈസ് നൽകും. രണ്ടും മൂന്നും സ്ഥാനം നേടുന്ന പുരുഷ,വനിതാ വിഭാഗത്തിലുള്ള അത്ലറ്റുകൾക്ക് യാഥാക്രമം 10,000 , 5000 രൂപ വീതം ക്യാഷ് പ്രൈസ് ലഭിക്കും. 50 വയസിനു മുകളിലുള്ള വിഭാഗത്തിൽ പുരുഷ,വനിതാ വിജയികൾക്ക് 5000 രൂപ വീതമാണ് ക്യാഷ് പ്രൈസ്. ഫിനിഷിങ്ങ് പോയിന്റിൽ ഓടി എത്തുന്ന എല്ലാവർക്കും മെഡലുകൾ നൽകും. മുൻ വർഷങ്ങളിലേതുപോലെ തന്നെ മത്സരാർഥികൾക്ക് ടീഷർട്ടും പ്രഭാത ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.

മുൻ വർഷങ്ങളിൽ നടത്തിയ മിനി മാരത്തൺ മത്സരം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അന്ന് അന്താരാഷ്ട്ര താരങ്ങൾ ഉൾപ്പെടെ 500 ൽ അധികം കായിക താരങ്ങൾ മാരത്തണിൽ പങ്കെടുത്തിരുന്നു. രണ്ടാം സീസണിൽ കെനിയയിൽ നിന്നുള്ള വിദേശ താരങ്ങളടക്കം മാരത്തണിൽ പങ്കെടുത്തു. ഇതിനു പുറമെ ഡൽഹി, ഹരിയാന, ഉത്തർ പ്രദേശ്, തമിഴ്നാട് തുടങ്ങി ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കായിക താരങ്ങൾ അണി നിരന്നു.

രജിസ്റ്റർ ചെയ്യാൻ:

CMS Horizon Marathon 2025


കൂടുതൽ വിവരങ്ങൾക്ക്: 9847266166

English Summary:

Horizon Motors and C.M.S. College, in association with the government’s Vimukthi Mission, will organize the third season of the Mini Marathon on August 15. The event aims to raise awareness among the public and help eliminate the abuse of alcohol, drugs, and other intoxicants.

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

തങ്കം പോലൊരു തങ്കച്ചൻ അങ്കം വെട്ടി വരുന്നുണ്ടേ

തങ്കം പോലൊരു തങ്കച്ചൻ അങ്കം വെട്ടി വരുന്നുണ്ടേ പെരുമ്പാവൂർ: അങ്കമാലിയിൽ നിന്നു പെരുമ്പാവൂരിലെത്തി...

കൊല്ലത്തെ ഏറ്റുമുട്ടൽ; അധ്യാപകനെതിരെ നടപടി

കൊല്ലത്തെ ഏറ്റുമുട്ടൽ; അധ്യാപകനെതിരെ നടപടി കൊല്ലം: അഞ്ചാലുംമൂട് സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയെ...

യു.എസ് പ്രസിഡന്റിന്റെ വിശ്വസ്തൻ കൊല്ലപ്പെട്ടു

യു.എസ് പ്രസിഡന്റിന്റെ വിശ്വസ്തൻ കൊല്ലപ്പെട്ടു വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റിന്റെ വിശ്വസ്തനായ യുവജനസംഘടനാ നേതാവ്...

രണ്ട് മണിക്കൂറിന് കാമുകന് വാടക 18,000 രൂപ

രണ്ട് മണിക്കൂറിന് കാമുകന് വാടക 18,000 രൂപ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ കാലഘട്ടത്തിലാണ്...

ഡിവൈഎസ്പി മധു ബാബുവിനെതിരെ ഗുരുതര ആരോപണം

ഡിവൈഎസ്പി മധു ബാബുവിനെതിരെ ഗുരുതര ആരോപണം ഡിവൈഎസ്‌പി മധുബാബുവിനെതിരേ ഗുരുതര ആരോപണവും പരാതിയുമായി...

ഹൃദയാഘാതം; എം കെ മുനീർ ആശുപത്രിയിൽ

ഹൃദയാഘാതം; എം കെ മുനീർ ആശുപത്രിയിൽ കോഴിക്കോട്: ഹൃദയാഘാതത്തെ തുടർന്ന് മുസ്ലിം ലീഗ്...

Related Articles

Popular Categories

spot_imgspot_img