‘കൊന്നാൽ പാപം തിന്നാൽ തീരും’ എന്ന് കേട്ടിട്ടില്ലേ ? ആരു കേട്ടിട്ടില്ലെങ്കിലും ഈ കള്ളൻ അത് കേട്ടിട്ടുണ്ട് എന്ന് വ്യക്തം. അമ്പലത്തിന്റെ മതിൽ ചാടിക്കടന്നു മോഷ്ടിക്കാൻ എത്തിയ കള്ളൻ മോഷണത്തിനു മുൻപ് 10 മിനിറ്റ് ശ്രീകോവിലിൽ പ്രാർത്ഥിച്ച കാഴ്ച സിസിടിവിയിൽ കണ്ടു പോലീസ് അമ്പരന്നു. (The thief prayed in front of the shrine for 10 minutes before the theft)
പുന്നക്കുളം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. കഴിഞ്ഞ ബുധനാഴ്ച അര്‍ധരാത്രിയിലാണ് മോഷണം നടന്നത്.
പ്രസിഡന്റ് ബിജുകുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിഴിഞ്ഞം പോലീസ് നടത്തിയ അന്വേഷണത്തില്‍ മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു.
മുഖം മറയ്ക്കാതെ മതില്‍ ചാടിക്കടന്ന് എത്തിയ കളളന്‍ പത്തുമിനിട്ടോളം ശ്രീകോവിലിന് മുന്നില്‍ നിന്ന് പ്രാര്‍ഥിച്ചു. തുടര്‍ന്ന് കാണിക്കവഞ്ചിയും ക്ഷേത്രത്തിന്റെ ശ്രീകോവിലന്റെ മുന്നില്‍ വച്ചിരുന്ന പണമുണ്ടായിരുന്ന സംഭാവന പെട്ടിയും എടുത്ത് കടക്കുകയായിരുന്നു..
ശ്രീകോവിലിന് മുകളില്‍ പാകിയിരിക്കുന്ന പഴക്കം ചെന്ന ഓടുകള്‍ക്ക് പകരം ചെമ്പ് തകിട് നിരത്തുന്നതിനായി ഭക്തരില്‍ നിന്നുളള ധനശേഖരണാര്‍ഥം ഇവിടെ പെട്ടി സ്ഥാപിച്ചിരുന്നു. പണമടങ്ങിയ ഈ പെട്ടിയും കാണിക്കവഞ്ചിയുമാണ് കളളന്‍ എടുത്തുകൊണ്ടുപോയത്.
രാവിലെ എത്തിയ ജീവനക്കാരാണ് സംഭാവന പെട്ടിയും കാണിക്കവഞ്ചിയും മോഷണം പോയത് കണ്ടത്. തുടര്‍ന്ന് ക്ഷേത്രം ഭാരവാഹികളെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു.
ക്ഷേത്രവളപ്പിലെ സിസിടിവികളില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളിലാണ് കളളന്റെ വ്യക്തമായ മുഖമുള്‍പ്പെടെ ലഭിച്ചതെന്ന് ക്ഷേത്രം വൈസ് പ്രസിഡന്റ് പ്രദോഷ് കുമാര്‍ പറഞ്ഞു.