‘ശരീരത്തിൽ നൂറോളം പാടുകൾ, അത് തിരിച്ചുവന്നു കഴിഞ്ഞു’; തന്റെ അപൂർവ്വ രോഗത്തെക്കുറിച്ച് വെളിപ്പെടുത്തി ടെലിവിഷൻ താരം

തന്റെ നിലപാടുകൾ തുറന്നു പറയുന്നതിൽ മടി കാട്ടാത്ത ആളാണ് ഹിന്ദി ടെലിവിഷൻ താരം ഛവി മിത്തൽ. തണ്ട് ക്യാന്സറിനെക്കുറിച്ചുള്ള വാർത്തകൾ താരം പറയാറുണ്ട്. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ നെഞ്ചിലേറ്റ പരിക്കിനേത്തുടർന്ന് ഡോക്ടറെ കാണാൻ പോയപ്പോഴാണ് സ്തനത്തിൽ മുഴകളുള്ള കാര്യം തിരിച്ചറിഞ്ഞതെന്ന് ഛവി പറഞ്ഞിട്ടുണ്ട്. The television star revealed about his rare disease

ഇപ്പോഴിതാ ലൂപസ് രോ​ഗത്തോടുള്ള തന്റെ പോരാട്ടത്തേക്കുറിച്ചുകൂടി പങ്കുവെച്ചിരിക്കുകയാണ് ഛവി. നേരത്തേയും ലൂപസ് രോ​ഗത്തേക്കുറിച്ച് പറഞ്ഞിട്ടുള്ള ഛവി, രോ​ഗംവീണ്ടും തിരികെ വന്നതിനേക്കുറിച്ചാണ് കുറിച്ചിരിക്കുന്നത്.

ജീവിതത്തിൽ ഇത്തരം അനുഭവങ്ങൾ ഉണ്ടായാലും മുന്നിലുള്ള അനു​ഗ്രഹിക്കപ്പെട്ട കാര്യങ്ങളെ മുൻനിർത്തി ജീവിതം നയിക്കണമെന്നും ഛവി പറയുന്നു. ഇപ്പോൾ തന്റെ ശരീരത്തിൽ നൂറോളം അത്തരത്തിലുള്ള പാടുകളുണ്ട്.

മുഖത്തും കഴുത്തിലും പുറകിലും കൈകളിലും നെഞ്ചിലും വയറിലുമൊക്കെ വെള്ളപ്പാടുകളുണ്ട്. ഇതിന് പരിഹാരമായി എന്താണ് ചെയ്യേണ്ടതെന്നതിനേക്കുറിച്ച് ധാരണയില്ല. സ്റ്റിറോയ്ഡുകൾ തുടങ്ങിയെങ്കിലും ഫലം കാണുന്നില്ല. ഇവ ഇടയ്ക്കിടെ ഉണ്ടാവുകയും ചെയ്യുന്നു.

ശരീരത്തിന്റെ രോഗപ്രതിരോധശേഷിയിലുണ്ടാകുന്ന വ്യതിയാനമാണ് ലൂപസ് രോ​ഗത്തിന് കാരണമാകുന്നത്. രോഗപ്രതിരോധ സംവിധാനം ശരീരത്തിനെതിരെ തിരിഞ്ഞ് ആരോഗ്യമുള്ള കോശങ്ങളെ ആക്രമിക്കുകയാണ് ഇവിടെ ചെയ്യുന്നത്. സിസ്റ്റമിക് ലൂപസ് എരിതോമറ്റോസിസ് എന്ന ഓട്ടോഇമ്മ്യൂൺ അസുഖത്തിന്റെ ചുരുക്കപ്പേരാണ് SLE അഥവാ ‘ലൂപസ്’ എന്നറിയപ്പെടുന്നത്.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

Related Articles

Popular Categories

spot_imgspot_img