കോഴിക്കോട്: വിദ്യാർത്ഥിനിയുടെ സർട്ടിഫിക്കറ്റുകൾ കോളേജ് അധികൃതർ തടഞ്ഞ് വച്ചതോടെ തുടർപഠനം മുടങ്ങിയതായി ആക്ഷേപം. കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിനെതിരെയാണ് വിദ്യാർത്ഥിനിയുടെ ആരോപണം.The student’s allegation is against Malabar Medical College, Kozhikode
മൂന്നു വർഷം മുമ്പ് അഡ്മിഷനെടുത്തെങ്കിലും ക്ലാസ് തുടങ്ങുന്നതിനു മുമ്പ് തന്നെ ജോയിൻ ചെയ്യാനാകില്ലെന്ന് വിദ്യാർഥിനി അറിയിച്ചു. എന്നാൽ മുഴുവൻ ഫീസും അടക്കാതെ സർട്ടിഫിക്കറ്റുകൾ വിട്ടു നൽകാനാകില്ലെന്ന് ആണ് കോളേജ് അധികൃതർ മറുപടി നൽകിയത്.
2021ലാണ് ബാലുശേരി കിനാലൂർ സ്വദേശിയായ നന്ദന മൊടക്കല്ലൂരിലെ മലബാർ മെഡിക്കൽ കോളേജിൽ ഡയാലിസിസ് ടെക്നോളജി എന്ന കോഴ്സിനു ചേരുന്നത്.
ക്ലാസ് തുടങ്ങുന്നതിന് മുമ്പ് തന്നെ ആരോഗ്യ പ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് ക്ലാസിൽ ചേരുന്നില്ലെന്നറിയിച്ചു. എന്നാൽ മുഴുവൻ ഫീസും അടക്കാതെ സ്കൂൾ സർട്ടിഫിക്കറ്റുകൾ വിട്ടു നൽകാനാകില്ലെന്നാണ് കോളേജ് അധികൃതർ അറിയിച്ചത്.
ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയെ സമീപിച്ചതിനെ തുടർന്ന് മൂന്നു തവണ കോളേജിന് നോട്ടീസ് അയച്ചെങ്കിലും കോളേജ് അധികൃതർ ഹാജരായില്ല. പത്താം ക്ലാസ്, പ്ലസ് ടു സട്ടിഫിക്കറ്റുകൾ മൂന്നു വർഷമായി തടഞ്ഞു വെച്ചതു കാരണം മറ്റൊരു കോഴ്സിനും ചോരാനാകാത്ത വിദ്യാർഥി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.