web analytics

അയൽ വീടുകളിലേക്കും വിഷത്തിൻ്റെ രൂക്ഷഗന്ധം; അന്വേഷിച്ചിറങ്ങിയ സമീപവാസികൾ കണ്ടത് രണ്ട് വയസുകാരന് ഫ്യൂറിഡാന്‍ ഒഴിച്ച് ചോറുവിളമ്പിയ അമ്മയെ ; കൊല്ലാൻ ശ്രമിച്ചത് അച്ഛനെ പോലെ കുടിയൻ ആവാതിരിക്കാനെന്ന് വിശദീകരണം;അവശനിലയിലായ രണ്ടുവയസുകാരന്‍ ഗുരുതരാവസ്ഥയിൽ; അമ്മ കസ്റ്റഡിയിൽ; സംഭവം കാന്തല്ലൂരിൽ

മറയൂര്‍: ഇടുക്കി കാന്തല്ലൂരില്‍ മകന് വിഷം കൊടുത്തശേഷം ആത്മഹത്യ ചെയ്യാനൊരുങ്ങിയ യുവതി പോലീസ് കസ്റ്റഡിയില്‍. കാന്തല്ലൂര്‍ പഞ്ചായത്തിലെ ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ചമ്പക്കാട് ഗോത്രവര്‍ഗ്ഗ കോളനിയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ചമ്പക്കാട് ഗോത്രവര്‍ഗ കോളനിയിലെ എസ്. ശെല്‍വി(34)യെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. വിഷം ഉള്ളില്‍ചെന്ന് അവശനിലയിലായ രണ്ടുവയസുകാരന്‍ നീരജിനെ ആശുപത്രിയിലാക്കി.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ താത്ക്കാലിക ജീവനക്കാരനാണ് ശെല്‍വിയുടെ ഭര്‍ത്താവ് ഷാജി. ഇയാള്‍ സ്ഥിരമായി മദ്യപിച്ച് എത്തുന്നതിനാല്‍ വീട്ടില്‍ എന്നും വഴക്കായിരുന്നു. അടുത്തിടെ വീട്ടിലെ ഗ്യാസ് കുറ്റി ഉള്‍പ്പെടെ വിറ്റ് ഷാജി മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയപ്പോള്‍ ശെല്‍വി മറയൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്ന് പോലീസ് ഷാജിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി വിട്ടിരുന്നു.

ചൊവ്വാഴ്ച രാവിലെയും ഷാജി മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കി. ഭാവിയില്‍ മകനും ഭര്‍ത്താവിനെപോലെ ആകുമെന്ന് കരുതിയാണ് വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചതെന്ന് ശെല്‍വി പറഞ്ഞു. ചോറില്‍ കീടനാശിനിയായ ഫ്യൂറിഡാന്‍ ചേര്‍ത്താണ് ശെല്‍വി നീരജിന് നല്‍കിയത്. സംഭവസമയം വീട്ടില്‍ ഇവരുടെ മൂന്ന് പെണ്‍മക്കളും ഉണ്ടായിരുന്നു.

വിഷത്തിന്റെ രൂക്ഷഗന്ധം പടര്‍ന്നതോടെ സമീപവാസികള്‍ ശെല്‍വിയുടെ വീട്ടിലേക്കെത്തി. വിഷം ചേര്‍ന്ന ചോറ് കഴിച്ച് അവശനിലയിലായ നീരജിനെയും സമീപമിരുന്ന് കരയുന്ന ശെല്‍വിയെയുമാണ് ഇവര്‍ കണ്ടത്. ചോദിച്ചപ്പോള്‍ മകന് വിഷം കൊടുത്തശേഷം വിഷം കഴിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു ഉദ്ദേശമെന്ന് ശെല്‍വി പറഞ്ഞു. ഗ്രാമവാസികളാണ് അവശനിലയിലായ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടു പോകുവാന്‍ മറയൂര്‍ ട്രൈബല്‍ ഓഫീസുമായി ബന്ധപ്പെട്ടത്.

ട്രൈബല്‍ ഓഫീസ് അധികൃതര്‍ ഉടനടി മറയൂര്‍ പോലീസില്‍ വിവരമറിയിച്ചു. മറയൂരില്‍ നിന്നും വാഹനമെത്തിയാണ് കുട്ടിയെ ഉദുമലൈപ്പേട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സ നല്‍കിയശേഷം കുട്ടിയെ മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. നിലവില്‍ 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ് കുട്ടിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന് തിരുവനന്തപുരം:...

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി തിരുവനന്തപുരം:...

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം തിരുവനന്തപുരം: സംസ്ഥാനത്ത്...

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു കരുനാഗപ്പള്ളി:...

Other news

ഇലക്ട്രിക്കൽ എഞ്ചിനീയർമാർക്ക് സുവർണ്ണാവസരം; ‘ചാർട്ടേഡ് സേഫ്റ്റി എഞ്ചിനീയർ’ പരീക്ഷയ്ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കേരളത്തിലെ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് മേഖലയിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി സംസ്ഥാന സർക്കാർ....

നടൻ വിജയ് വീണ്ടും സിബിഐക്ക് മുന്നിൽ; ചോദ്യം ചെയ്യൽ ഡൽഹിയിൽ

നടൻ വിജയ് വീണ്ടും സിബിഐക്ക് മുന്നിൽ; ചോദ്യം ചെയ്യൽ ഡൽഹിയിൽ ന്യൂഡൽഹി: കരൂർ...

സൗദിയിൽ സ്പോൺസറുടെ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി വീട്ടുജോലിക്കാരി

സൗദിയിൽ സ്പോൺസറുടെ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി വീട്ടുജോലിക്കാരി മദീന: സൗദി അറേബ്യയിൽ സ്പോൺസറുടെ പിഞ്ചുകുഞ്ഞിനെ...

ഫാസ്‍ടാഗ് വാർഷിക പാസ് നിരക്ക് ഉയരും

ഫാസ്‍ടാഗ് വാർഷിക പാസ് നിരക്ക് ഉയരും ന്യൂഡൽഹി: ടോൾപ്ലാസകളിലൂടെ യാത്ര ചെയ്യുന്ന വാഹന...

വീടിനകത്ത് ബൈക്ക് സ്റ്റാർട്ട് ചെയ്തുവെച്ചു; വിഷപ്പുക ശ്വസിച്ച് മുത്തച്ഛനും മൂന്ന് കുട്ടികളും മരിച്ചു

വീടിനകത്ത് ബൈക്ക് സ്റ്റാർട്ട് ചെയ്തുവെച്ചു; വിഷപ്പുക ശ്വസിച്ച് മുത്തച്ഛനും മൂന്ന് കുട്ടികളും...

ഖത്തറില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മാര്‍ച്ച് 17 മുതല്‍ പെരുന്നാള്‍ അവധി

ഖത്തറില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മാര്‍ച്ച് 17 മുതല്‍ പെരുന്നാള്‍ അവധി ദോഹ: ഖത്തറില്‍...

Related Articles

Popular Categories

spot_imgspot_img