വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇടുക്കി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ ഇന്നലെ ആരംഭിച്ച സമരം രണ്ടാം ദിവസവും തുടരുന്നു. ആവശ്യങ്ങൾ നേടിയെടുക്കും വരെ സമരം തുടരും എന്നാണ് വിദ്യാർഥികളുടെ നിലപാട്. രണ്ടാം വർഷത്തേ 98 വിദ്യാർത്ഥികളാണ് ഇപ്പോൾ സമരരംഗത്തുള്ളത്. മുൻപ് മൂന്ന് തവണ ഇടുക്കി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ സമരം ചെയ്തിരുന്നു. ഇപ്പോൾ നാലാം തവണ അനിശ്ച്ചിത കാല സമരത്തിനാണ് വിദ്യാർത്ഥികൾ തുടക്കം കുറിച്ചത്. അതേ സമയം ആവശ്യങ്ങൾ എന്ന് പരിഹരിക്കപ്പെടുമെന്ന കാര്യത്തിൽ വിദ്യാർത്ഥികൾക്ക് ആശങ്കയുണ്ട്.
ഒന്നും രണ്ടും വർഷങ്ങളിലെ വിദ്യാർത്ഥികളാണ് സമരരംഗത്തുള്ളത്. എന്നാൽ ഒന്നാം വർഷത്തേ പരീക്ഷകൾ അടുത്തതിനാൽ ഇവർ പ്രത്യക്ഷസമരത്തിൽനിന്ന് വിട്ടുന്നിൽക്കുകയാണ്. നിലവിൽ രണ്ടാം വർഷ വിദ്യാർത്ഥികളായ 98 പേരാണ് സമരത്തിലുള്ളത്. മെഡിക്കൽ കോളേജിൻ്റെ പുതിയ ബ്ലോക്കിൻ്റെ വരാന്തയിലാണ് വിദ്യാർഥികൾ രാത്രിയും പകലും പായ വിരിച്ച് ഇരിക്കുന്നത്.