web analytics

വീൽചെയറിന്റെ ഹാൻഡിലിൽ പിടിച്ച് സത്യജിത്ത് സൈക്കിൾ ചവിട്ടും; ഒന്നാംനിലയിലുള്ള ക്ലാസിലേക്ക് ബിനുവിനെ എടുത്തുകയറ്റും;പ്ലസ്ടു വിദ്യാർഥികളുടെ അപൂർവ സൗഹൃദത്തിൻ്റെ കഥ

കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു ഹുമാനിറ്റീസ് വിദ്യാർത്ഥികളാണ് ഇടക്കുളങ്ങര ഗീതാഭവനത്തിൽ ബിനുവും സുഹൃത്ത് കല്ലേലിഭാഗം ജിത്തുഭവനത്തിൽ സത്യജിത്തും (16).The story of the rare friendship of the students

ബിനുവിനെ സുരക്ഷിതമായി സ്കൂളിലെത്തി​ക്കുന്നത് സത്യജി​ത്താണ്. ഇരുവരും 2020ലാണ് പരിചയപ്പെടുന്നത്. ഇതേ സ്കൂളിലെ എട്ടാംക്ലാസിൽ ഒരേ ഡി​വി​ഷനി​ൽ പ്രവേശനം നേടാനായെങ്കിലും അടുത്ത് ഇടപെടാൻ കഴി​ഞ്ഞത് 2022 ൽ 10-ാം ക്ലാസിൽ എത്തിയപ്പോഴാണ്.

കൊവിഡിനെ തുടർന്ന് 8, 9 ക്ലാസുകൾ പൂർണമായും ഓൺലൈനിലായിരുന്നു. ക്ലാസ് ഗ്രൂപ്പിൽ നിന്ന് സത്യജിത്തിന് ബിനുവിന്റെ നമ്പർ ലഭി​ച്ചു. ഫോണിൽ സംസാരിച്ച് നല്ല സുഹൃത്തുകളായി.

പ്ലസ്‌വണ്ണിന് ഒരേ സ്കൂളിൽ പ്രവേശനം കിട്ടുമോ എന്നതായിരുന്നു ആശങ്ക. ആഗ്രഹംപോലെ രണ്ടുപേരും ഒരേ ക്ളാസി​ൽത്തന്നെയെത്തി​.
കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനടുത്താണ് ഇരുവരും കണ്ടുമുട്ടുന്നത്.

വീട്ടിൽ നിന്ന് ബിനു ഇലക്ട്രിക് വീൽചെയറിലും സത്യജിത്ത് സൈക്കിളിലും ഇവിടെയെത്തും. തുടർന്ന് വീൽചെയറിന്റെ ഹാൻഡിലിൽ പിടിച്ച് സത്യജിത്ത് സൈക്കിൾ ചവിട്ടും. ഇതാണ് പതിവ് കാഴ്ച. ഒന്നാംനിലയിലുള്ള ക്ലാസിലേക്ക് ബിനുവിനെ എടുത്തുകയറ്റുന്നതും സത്യജിത്താണ്.

ക്ലാസിൽ സാധാരണ വീൽചെയറാണ് ഉപയോഗിക്കുന്നത്. ജില്ലാപഞ്ചായത്തിൽ നിന്ന് ലഭിച്ചതാണ് ഇലക്ട്രിക് വീൽചെയർ. ഏഴാംക്ലാസുവരെ അമ്മയോ അച്ഛനോ ആണ് ബി​നുവി​നെ സ്കൂളി​ൽ എത്തി​ച്ചി​രുന്നത്.

പത്താംക്ലാസ് മുതലാണ് ഒറ്റയ്ക്ക് സ്കൂളിൽ പോകാൻ തുടങ്ങിയത്. പ്ലസ്ടുവിന് ശേഷം ഒന്നിച്ച് പഠിക്കാൻ അവസരം ലഭിക്കാതെ വന്നാലും തങ്ങളുടെ സൗഹൃദത്തിന് മാറ്റമുണ്ടാകില്ലെന്ന് ഇരുവരും പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ...

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത്

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത് തിരുവനന്തപുരം: ശബരിമലയിലെ...

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

Other news

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

രാഹുൽ ഗാന്ധി ഇന്ന് കൊച്ചിയിൽ; മഹാ പഞ്ചായത്തിന് സജ്ജമായി നഗരം

രാഹുൽ ഗാന്ധി ഇന്ന് കൊച്ചിയിൽ; മഹാ പഞ്ചായത്തിന് സജ്ജമായി നഗരം കൊച്ചി: രാഹുൽ...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

കേരള നിയമസഭയുടെ നിർണ്ണായക സമ്മേളനം നാളെ മുതൽ;ബജറ്റ് തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ സമ്മേളനത്തിന് നാളെ തുടക്കമാകുന്നു. ഭരണ-പ്രതിപക്ഷ...

ഈ ‘ബംഗാളി’ ചരിത്രമായി… യൂട്യൂബിൽ 50 ലക്ഷം കാഴ്ചക്കാർ

ഈ ‘ബംഗാളി’ ചരിത്രമായി… യൂട്യൂബിൽ 50 ലക്ഷം കാഴ്ചക്കാർ യൂട്യൂബിൽ 50 ലക്ഷം...

ഒറ്റപ്പാലത്തെ നടുക്കി അർധരാത്രിയിൽ അരുംകൊല! ദമ്പതികളെ വെട്ടിക്കൊന്നു; മരുമകൻ പിടിയിൽ

പാലക്കാട്: ശാന്തമായി ഉറങ്ങിക്കിടന്ന ഒറ്റപ്പാലം തോട്ടക്കര ഗ്രാമത്തെ നടുക്കി അർധരാത്രിയിൽ അരുംകൊല....

Related Articles

Popular Categories

spot_imgspot_img