കൊച്ചി: നടൻ നിവിൻ പോളിക്കെതിരെ പീഡന പരാതി നൽകിയ യുവതിയുടെ മൊഴിയെടുപ്പ് പൂർത്തിയായി. പീഡനം നടന്ന തീയതികൾ പറഞ്ഞത് കഴിഞ്ഞവർഷം ഡിസംബർ 14, 15 ൽ ആണെന്ന് പറഞ്ഞത് ഉറക്കപ്പിച്ചിൽ ആണെന്ന് യുവതി പറഞ്ഞു. കേസ് അട്ടിമറിക്കുന്നതായി സംശയമുണ്ടെന്നും യുവതി ആരോപിച്ചു.(The statement of the woman who filed a harassment complaint against Nivin Pauly has been completed)
‘കൃത്യമായ തീയതി ഞാൻ പൊതുവിൽ പറഞ്ഞിട്ടില്ല. കൃത്യമായ തീയതികളുടെ തെളിവ് നൽകിയിട്ടുണ്ട്. ഇന്ന് വിളിപ്പിച്ചത് കേസുമായി ബന്ധപ്പെട്ടല്ല. ഞങ്ങളുടെ വരുമാനത്തിന്റെ ഉറവിടം എന്താണ്, എങ്ങനെയാണ് ഇത്രയും നാൾ ജീവിച്ചത് എന്നറിയാൻ മാത്രമാണ് 11.30 മുതൽ ഇത്രയും നേരം ഉദ്യോഗസ്ഥർ പിടിച്ചിരുത്തിയത്. ഇതിൽ അട്ടിമറിയുണ്ടോയെന്ന് സംശയമുണ്ട്.
വിശ്വാസം എല്ലാം പോയിരിക്കുകയാണ് ഇപ്പോൾ. കേസിനെപ്പറ്റി ഒന്നും പറയുന്നില്ല. സുനിൽ എന്ന വ്യക്തി ഇപ്പോഴും മറവിലാണ്. സുനിലിന്റെ അഭിഭാഷകൻ എന്ന പേരിൽ ഒരാൾ വന്നുപോയിട്ടുണ്ട്. കേസിൽ ഇപ്പോൾ പ്രതീക്ഷയില്ല. ഡേറ്റ് ചുമ്മാതെ ഉറക്കപ്പിച്ചിൽ പറഞ്ഞുപോയതാണ്. നിവിൻ പാസ്‌പോർട്ട് കൊടുത്തിട്ടുണ്ടെങ്കിൽ അത് കണ്ടുപിടിക്കേണ്ട ഉത്തരവാദിത്തം അവരുടേതാണ്, അത് കണ്ടുപിടിക്കട്ടെ’- യുവതി പ്രതികരിച്ചു.