സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഓണം പ്രമാണിച്ച് 4000 രൂപ ബോണസ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം, ബോണസിന് അര്‍ഹത ഇല്ലാത്ത ജീവക്കാര്‍ക്ക് പ്രത്യേക ഉത്സവ ബത്തയായി 2750 രൂപ നല്‍കും.The state government has decided to give a bonus of Rs 4000 to government employees and teachers on the occasion of Onam
സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും ഉത്സവബത്തയായി 1000 രൂപ അനുവദിച്ചു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാര്‍ക്കും ഉത്സവബത്ത ലഭിക്കും.
ഓണം അഡ്വാന്‍സായി എല്ലാ ജീവനക്കാര്‍ക്കും 20,000 രൂപ അനുവദിക്കും. പാര്‍ട്ട് ടൈം, കണ്ടിന്‍ജന്റ് ഉള്‍പ്പെടെയുള്ള മറ്റു ജീവനക്കാര്‍ക്ക് അഡ്വാന്‍സ് 6000 രൂപയാണ്.
കഴിഞ്ഞവര്‍ഷം ഉത്സവബത്ത ലഭിച്ച കരാര്‍, സ്‌കീം തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും അതേ നിരക്കില്‍ ഇത്തവണയും ഉത്സവ ബത്ത നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.