ഇത്രവലിപ്പമുള്ള കപ്പയോ? കാടുമുടിക്കിടന്ന പറമ്പ് വൃത്തിയാക്കുന്നതിനിടെ തൊഴിലുറപ്പുകാർ പറിച്ചെടുത്തത് ചക്കയെക്കാൾ വലുപ്പമുള്ള കപ്പ

വൈപ്പിൻ: ചക്കയോളം വലുപ്പമുള്ള കപ്പയാണ് താരം. എടവനക്കാട് പഞ്ചായത്തിലെ തൊഴിലുറപ്പുകാർ കാടുമുടിക്കിടന്ന പറമ്പ് വൃത്തിയാക്കവെയാണ് വമ്പൻ വലുപ്പമുള്ള കപ്പക്കിഴങ്ങുകൾ കണ്ടെത്തിയത്. വിളവെടുക്കാതെ കിടന്ന കപ്പക്കിഴങ്ങ് സാധാരണയിലും കവിഞ്ഞ് വളരുകയായിരുന്നു.

ഏറെനാളായി ഉയരത്തിൽ കാടുവളർന്നു നിന്നിരുന്ന ഒരു പുരയിടം വെട്ടിത്തെളിക്കുന്നതിനിടെയാണ് എടവനക്കാട് പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ കപ്പ കണ്ടെത്തിയത്. പണ്ടെങ്ങോ നട്ട ചില കപ്പക്കമ്പുകൾ ഇവരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

പാടുപെട്ട് വലിച്ച് പുറത്തിട്ടപ്പോൾ എല്ലാം മൂട്ടിലും ഞെട്ടിക്കുന്ന വലുപ്പത്തിൽ ഭീമൻ കപ്പകൾ. 5 കിലോഗ്രാം വരെ ഭാരമുള്ളവ. തീരദേശത്ത് കപ്പ ഇത്തരത്തിൽ വിളയുന്നത് അപൂർവം ആണ്. അതിനാൽ കാഴ്ചക്കാർക്ക് കുറവുണ്ടായില്ല. ഒരുപാട് മൂത്ത് പോയിട്ടും രുചിയിലും മുന്നിലെന്ന് കഴിച്ചവർ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു

spot_imgspot_img
spot_imgspot_img

Latest news

‘ഇന്ദ്രപ്രസ്ഥത്തിൽ താമരവിരിഞ്ഞു’: ഡൽഹിയിൽ ശക്തമായി തിരിച്ചുവന്ന് ബിജെപി : തകർന്നടിഞ്ഞു ആം ആദ്മി

ഡെൽഹിയിൽ വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ 27 വര്‍ഷത്തിന് ശേഷം ശക്തമായി...

കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദനം; ഇരുമ്പ് വടികൊണ്ട് അടിയേറ്റു

കൊച്ചി: കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദനം. വെളളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ...

ഡൽഹിയിലെ ജനങ്ങൾ ആർക്കൊപ്പമെന്നറിയാൻ മണിക്കൂറുകൾ മാത്രം: 8.30 -ഓടെ ആദ്യ ഫലസൂചനകൾ: തുടരാൻ ആം ആദ്മിയും പിടിച്ചെടുക്കാൻ ബിജെപിയും

നിയമസഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ജനങ്ങൾ ആർക്കൊപ്പം എന്ന് മണിക്കൂറുകൾക്കകം അറിയാം. വോട്ടെണ്ണൽ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുട്ടിയുടെ മരണം; കേസെടുത്ത് പോലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

Other news

ആലപ്പുഴയിൽ നാലാം ക്ലാസ്സുകാരന് പേവിഷബാധ: കുട്ടി അതീവ ഗുരുതരാവസ്ഥയിൽ

ആലപ്പുഴ ചാരുംമൂട് നാലാം ക്ലാസ് വിദ്യാർത്ഥിക്ക് പേവിഷബാധ. മൂന്നുമാസം മുൻപ് കുട്ടിയുടെ...

പുതിയ 4 ഇനം പക്ഷികൾ; പെരിയാർ കടുവാ സങ്കേതത്തിൽ പക്ഷി സർവേ പൂർത്തിയായി

ഇടുക്കി: പെരിയാർ കടുവാ സാങ്കേതത്തിൽ പക്ഷി സർവേ പൂർത്തീകരിച്ചു. ഈ സർവേയുടെ...

പാതിവില തട്ടിപ്പ് കേസ്; പ്രതി അനന്തു കൃഷ്ണനുമായി തെളിവെടുപ്പ് ഇന്ന്

കൊച്ചി: പാതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണനുമായി പൊലീസ് ഇന്ന്...

കാസർഗോഡ് ജില്ലയിൽ നേരിയ ഭൂചലനം

കാസർഗോഡ്: കാസർഗോഡ് വെള്ളരിക്കുണ്ട് താലൂക്കിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. ബിരിക്കുളം, കൊട്ടമടൽ,...

ഗൂഗിൾപേയും ക്യുആർ കോഡുമടക്കം ഭിക്ഷയെടുക്കൽ; ലഭിക്കുന്ന പണം നേരെ സ്പോൺസർമാരുടെ അക്കൗണ്ടുകളിൽ ! ലക്ഷ്മിയും സരസ്വതിയും ഡിജിറ്റൽ’ ഭിക്ഷാടന’ത്തിനിറങ്ങിയത് ഇങ്ങനെ:

പണമിടപാടുകൾ ഡിജിറ്റലായതോടെ ചുവടുമാറ്റി ഭിക്ഷക്കാരും. കാർഡുകൾ വിതരണം ചെയ്തും കൈനീട്ടിയും പാട്ടുപാടിയുമൊക്കെ...

സാക്ഷി പറഞ്ഞ അയൽവാസിയെ വീട്ടിൽക്കയറി ഭീഷണിപ്പെടുത്തി; പോക്‌സോ കേസ് പ്രതി വീണ്ടും അറസ്റ്റിൽ

തിരുവനന്തപുരം: ജാമ്യത്തിലിറിങ്ങിയ ഉടൻ തനിക്കെതിരെ സാക്ഷി പറഞ്ഞ അയൽവാസിയെ ഭീഷണിപ്പെടുത്തിയ പോക്സോ...

Related Articles

Popular Categories

spot_imgspot_img