web analytics

മകൻ്റെ വിവാഹം കാണണമെന്ന ആഗ്രഹം ബാക്കിയാക്കി അഞ്ചുമാസം മുമ്പ് പിതാവ് മരിച്ചു; ഒടുവിൽ അച്ഛന്റെ പൂർണകായ മെഴുകുപ്രതിമയെ സാക്ഷിയാക്കി മകൻ വധുവിന് വരണമാല്യം ചാർത്തി

ചെന്നൈ: അച്ഛന്റെ പൂർണകായ മെഴുകുപ്രതിമയെ സാക്ഷിയാക്കി മകൻ വധുവിന് വരണമാല്യം ചാർത്തി. മധുര ഉസിലംപട്ടി വളങ്കാങ്കുളം ഗ്രാമത്തിലുള്ള ശിവരാമനാണ് അച്ഛൻ പിന്നതേവരുടെ പ്രതിമ വിവാഹമണ്ഡപത്തിൽ സ്ഥാപിച്ചത്.The son garlanded the bride with his father’s perfect wax figure as a witness

അഞ്ചുമാസം മുൻപ്‌ ആയിരുന്നു ഇയാൾ മരിച്ചത്. അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു തന്റെ വിവാഹമെന്നും അദ്ദേഹത്തിന്റെ സാന്നിധ്യം മണ്ഡപത്തിൽ ഉണ്ടാകാനാണ് പ്രതിമ സ്ഥാപിച്ചതെന്നും ശിവരാമൻ പറഞ്ഞു.

മൂത്തമകൻ ശിവരാമനുവേണ്ടി വിവാഹാലോചനകൾ നടക്കുന്നതിനിടെയാണ് പച്ചക്കറി വ്യാപാരിയായിരുന്ന പിന്നതേവർ മരിച്ചത്. ഏപ്രിലിൽ പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നത്തെ തുടർന്നാണ് മരണം.

പിന്നതേവരുടെ മരണശേഷവും ആലോചനകൾ തുടരുകയും ഒട്ടംഛത്രം സ്വദേശിനി ശിവശരണിയുമായി വിവാഹം നിശ്ചയിക്കുകയുമായിരുന്നു. ഒന്നര ലക്ഷം രൂപ മുടക്കിയാണ് മെഴുകുപ്രതിമ തയ്യാറാക്കിയത്.

വിവാഹത്തിന് തൊട്ടുമുൻപ്‌ പ്രതിമ മണ്ഡപത്തിൽ എത്തിക്കുകയും പിന്നീട് ചടങ്ങുകൾ നടത്തുകയുമായിരുന്നു.

ചടങ്ങുകൾ പൂർത്തിയായശേഷം വധൂവരന്മാർ പ്രതിമയുടെ കാൽതൊട്ടു വണങ്ങി. ശിവരാമന്റെ അമ്മ ജയ അടക്കം ബന്ധുക്കൾ നിറകണ്ണുകളോടെയാണ് ചടങ്ങുകൾക്ക് സാക്ഷ്യംവഹിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

Other news

മുഖ്യമന്ത്രിക്കെതിരെ നേർക്കുനേർ ഓർത്തഡോക്‌സ് സഭ! ‘ഭരണമാറ്റം നല്ലതാണ്’; സർക്കാരിനെതിരെ രൂക്ഷവിമർശനം

കോട്ടയം: സഭാ തർക്കത്തിൽ പിണറായി സർക്കാരിനെതിരെ യുദ്ധപ്രഖ്യാപനവുമായി ഓർത്തഡോക്‌സ് സഭ. സുപ്രീം...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

മന്ത്രിയും ട്രാൻസ്ജെൻഡറും തമ്മിലുള്ള ബെഡ്‌റൂം വീഡിയോ പുറത്ത്: നർഹരി സിർവാൾ സമ്മർദ്ദത്തിൽ

മന്ത്രിയും ട്രാൻസ്ജെൻഡറും തമ്മിലുള്ള ബെഡ്‌റൂം വീഡിയോ പുറത്ത്: നർഹരി സിർവാൾ സമ്മർദ്ദത്തിൽ മുംബൈ:...

21-കാരനും 52-കാരിയും തമ്മിൽ പ്രണയം; ഒടുവിൽ കൊലപാതക കേസ്

21-കാരനും 52-കാരിയും തമ്മിൽ പ്രണയം; ഒടുവിൽ കൊലപാതക കേസ് ശിവഗംഗ: സഹപ്രവർത്തകയായ 52-കാരിയുമായി...

ദേശീയ പാർട്ടികൾക്ക് 6,648 കോടി സംഭാവന; സിംഹഭാഗവും ബിജെപിക്ക്

ദേശീയ പാർട്ടികൾക്ക് 6,648 കോടി സംഭാവന; സിംഹഭാഗവും ബിജെപിക്ക് ന്യൂഡൽഹി: 2024-25 സാമ്പത്തിക...

ആണില്ലാതെ പെണ്ണ് ​ഗർഭിണിയാകില്ലല്ലോ…നീയൊക്കെ ഉത്തരവാദികളെ കൊണ്ട് വാ,”തെളിവുണ്ടെങ്കിൽ പുറത്തുവിടൂ, വെറുതെ ആരോപണം ഉന്നയിക്കരുത്!” ഹനാനെതിരെ രൂക്ഷ പ്രതികരണവുമായി രേണു സുധി

ആണില്ലാതെ പെണ്ണ് ​ഗർഭിണിയാകില്ലല്ലോ…നീയൊക്കെ ഉത്തരവാദികളെ കൊണ്ട് വാ,"തെളിവുണ്ടെങ്കിൽ പുറത്തുവിടൂ, വെറുതെ ആരോപണം...

Related Articles

Popular Categories

spot_imgspot_img