പാമ്പുകടിയേറ്റു മരണപ്പെട്ട വ്യക്തിയുടെ വസ്ത്രത്തിനുള്ളിൽ നിന്നും 16 മണിക്കൂറുകൾക്കു ശേഷം കടിച്ച പാമ്പിനെ കണ്ടെത്തി. പാമ്പിന്റെ കടിയേറ്റ് മരണപ്പെട്ട 41 കാരനായ ധർമ്മവീർ യാദവ് എന്ന വ്യക്തിയുടെ സംസ്കാര ചടങ്ങിനിടയാണ് വ്യത്യസ്തമായ സംഭവം നടന്നത് . The snake hid inside the clothes of the person who died of snakebite for 16 hours.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.
പശുക്കൾക്ക് തീറ്റ ശേഖരിക്കുന്നതിനിടെ
ധർമവീറിനെ പാമ്പ് കടിക്കുകയായിരുന്നു. പാമ്പുകടിയേററ്റു എന്ന് മനസ്സിലായ ഉടൻതന്നെ ഇയാളെ പ്രാദേശിക വിഷവൈദ്യന്മാരുടെ അടുത്തേക്ക് കൊണ്ടുപോയി.
എന്നാൽ സ്ഥിതി കൂടുതൽ വഷളായതോടെ ധൻ വീരനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വൈകാതെ മരണത്തിന് കീഴടങ്ങി.
തൊട്ടടുത്ത ദിവസം സംസ്കാരം നടത്താനായിരുന്നു കുടുംബത്തിന്റെ തീരുമാനം. മൃതദേഹം വീട്ടിലെത്തിച്ച് ഒരു രാത്രി പിന്നിട്ടിട്ടും പാമ്പ് പുറത്തേക്ക് വന്നില്ല. സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കി ജഡം ചിതയിലേക്ക് വച്ച ശേഷം ധർമ്മവീറിന്റെ മകൻ ചിതയ്ക്ക് തീ കൊളുത്തി.
തീ പടന്നതോടെ വസ്ത്രത്തിനുള്ളിൽ ഒളിച്ചിരുന്ന പാമ്പ് പുറത്തുചാടുകയായിരുന്നു. ഇതോടെ ആളുകൾ ഓടിക്കൂടി പാമ്പിനെ തല്ലിക്കൊന്നു. ചികിത്സിക്കിടെയും ആശുപത്രിയിൽ നിന്ന് മരണപ്പെട്ട വീട്ടിലെത്തിക്കുന്നത് വരെയും വസ്ത്രത്തിനുള്ളിൽ പാമ്പ് ഒളിച്ചിരുന്നെങ്കിലും ആർക്കും കണ്ടെത്താനായില്ല എന്നത് അമ്പരപ്പിക്കുകയാണ്.
റസൽ വൈപ്പർ എന്ന പേരിൽ അറിയപ്പെടുന്ന അണലി വർഗത്തിൽപ്പെട്ട പാമ്പാണ് ധർമവീറിനെ കടിച്ചത്. ഉഗ്രവിഷമുള്ള ഇനമാണ് ഇവ. മറ്റാരെയും ഉപദ്രവിക്കാതെ ഇത് വസ്ത്രത്തിനുള്ളിൽ തന്നെ ഒളിച്ചിരുന്നതിനാലാണ് ആളുകൾ അറിയാതെ പോയത്.