കൊച്ചി: അഗത്തിയിൽ കുടുങ്ങിയ കപ്പൽ വീണ്ടും യാത്ര തുടങ്ങി. ചരക്ക് ഇറക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് രോഗികളടക്കം കൽപേനി, അന്ത്രോത്ത് ദ്വീപുകളിലേക്ക് പോകാനുളള 220 യാത്രക്കാരാണ് 20 മണിക്കൂറിലധികം അഗതിയിൽ കുടുങ്ങിയത്.The ship stuck in the Agathi started again
പോർട്ട് അതോറിറ്റി ഉദ്യോഗസ്ഥർ യാത്രക്കാരുമായും യൂണിയൻ പ്രതിനിധികളുമായും നടത്തിയ ചർച്ചയിലാണ് പ്രശ്നം പരിഹരിച്ചത്.
കവരത്തിയിലേക്കുള്ള യാത്രക്കാരെ ഇറക്കിയ ശേഷം ഇന്നലെ രാത്രി 10 .30 നാണ് എം വി അറേബ്യൻ അഗത്തിയിലെത്തിയത്. മെർച്ചന്റ് യൂണിയനും അണ്ലോഡിംങ് കോണ്ട്രാക്ടർമാരും ചരക്കിറക്കുന്നത് വൈകിപ്പിച്ചതാണ് പ്രതിസന്ധിയ്ക്ക് ഇടയാക്കിയത്.