ചെന്നൈ : തിരുപ്പതി ശ്രീ വെങ്കടേശ്വര ക്ഷേത്രത്തിലെ പ്രസാദമായ ലഡുവില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്ന ആക്ഷേപം കത്തിപ്പടരുമ്പോൾ വിവാദങ്ങൾ പഴനിയിലേയ്‌ക്കും വ്യാപിക്കുന്നു.The same ghee is used in Tirupati Ladu as well as Panchamrita in Palani
ലഡുവിൽ ഉപയോഗിക്കുന്ന മായം കലർന്ന നെയ്യ് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പേര് തമിഴ്‌നാട്ടിലെ ദിണ്ടിഗൽ ജില്ല ആസ്ഥാനമായുള്ള എ ആർ ഫുഡ്‌സ് എന്ന കമ്പനിയുടേതാണ് .
രാജശേഖറിന്റെ ഉടമസ്ഥതയിലുള്ള എആർ ഫുഡ്‌സ് എന്ന കമ്പനിയാണ് തമിഴ്‌നാട്ടിലെ പഴനി മുരുകൻ ക്ഷേത്രത്തിലേക്കും നെയ്യ് വിതരണം ചെയ്യുന്നത് . അതുകൊണ്ട് തന്നെ പഴനിയിലെ പ്രസാദത്തെ പറ്റിയും സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യമുയർന്നിട്ടുണ്ട് .
പഴനി മുരുകൻ ക്ഷേത്ര ട്രസ്റ്റിന്റെ മേധാവിയായി രാജശേഖറിനെ ഡിഎംകെ സർക്കാർ നിയമിച്ചതിന് ശേഷമാണ് ഈ കമ്പനിയുടെ നെയ്യ് ഇവിടെ വിതരണം ചെയ്തതെന്നും സൂചനയുണ്ട്.
മതപരമായ സ്ഥലങ്ങളിലെ വഴിപാടുകളെ പറ്റിയും, സംസ്ഥാന സർക്കാരുകളുടെ മേൽനോട്ടത്തെയും കുറിച്ച് ആരോപണങ്ങൾ ആശങ്ക ഉയർത്തിയിട്ടുണ്ട്.
തമിഴ്‌നാട് സംസ്ഥാന സർക്കാർ നിയന്ത്രിക്കുന്ന ക്ഷേത്രങ്ങളിലുടനീളം പ്രസാദത്തിൽ ഉപയോഗിക്കുന്ന എല്ലാ ചേരുവകളും വിപുലമായി പരിശോധിക്കണമെന്ന ആവശ്യവുമുയർന്ന് കഴിഞ്ഞു .
പ്രസാദത്തിന്റെ പേരിൽ എന്താണ് വിളമ്പുന്നതെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും , എ ആർ ഫുഡ്സ് നെയ്യ് വിതരണം ചെയ്യുന്ന എല്ലാ ക്ഷേത്രങ്ങളിലും കർശനമായ പരിശോധന നടത്തണമെന്നും ബിജെപി ഇൻഡസ്ട്രിയൽ സെല്ലിന്റെ വൈസ് പ്രസിഡൻ്റ് സെൽവ കുമാർ പറഞ്ഞു.