കൊച്ചി-ധനുഷ്കോടി ദേശീയപാതക്ക് അരികിലുള്ള അനധികൃത നിർമാണങ്ങൾ നീക്കാൻ ദേശീയപാത അതോറിറ്റി. ധനുഷ്ക്കോടി – മൂന്നാർ – ബോഡിമെട്ട് വരെയുള്ള 87 കടകളാണ് പൊളിച്ചു നീക്കാൻ ഒരുങ്ങുന്നത്. (The roadside stalls on the Kochi-Dhanushkodi National Highway will be evacuated)
പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് അധികൃതർ കടക്കാർക്ക് നോട്ടീസ് നൽകി. മുൻപും രണ്ടുതവണ വഴിയോര കച്ചവടക്കാർക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ പൊളിക്കാതെ വന്നതോടെയാണ് വീണ്ടും നോട്ടീസ് നൽകിയത്.
ദേശീയപാത കൈയേറ്റത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത അതോരിറ്റിക്ക് നിർദേശം നൽകിയിരുന്നതായി ദേവികുളം സബ് കലക്ടർ പറഞ്ഞു. അനധികൃത വ്യാപാര കേന്ദ്രങ്ങൾ വർധിച്ചതോടെ ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.