web analytics

പാഷൻ ഓഫ് ദ ക്രൈസ്റ്റിന്റെ രണ്ടാം ഭാഗം ‘ദ റെസറക്ഷന്‍ ഓഫ് ക്രൈസ്റ്റ്’ വരുന്നു

പാഷൻ ഓഫ് ദ ക്രൈസ്റ്റിന്റെ രണ്ടാം ഭാഗം ‘ദ റെസറക്ഷന്‍ ഓഫ് ക്രൈസ്റ്റ്’ വരുന്നു

2004-ല്‍ പുറത്തിറങ്ങിയ, യേശു ക്രിസ്തുവിന്റെ കുരിശു മരണത്തിന്റെ തീവ്രതയും വേദനയും പ്രേക്ഷകരില്‍ നോവായി പടര്‍ത്തിയ ‘ ദ പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്’ ലോകമെങ്ങുമുള്ള പ്രേക്ഷകരില്‍ വലിയ പ്രതികരണമുണ്ടാക്കിയിരുന്നു.

സിനിമയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ക്രൈസ്തവ വിശ്വാസികൾ. എന്നാൽ ആ കാത്തിരിപ്പിനു ഇപ്പോൾ വിരാമമായിരിക്കുകയാണ് എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

മെല്‍ ഗിബ്സന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, ‘ ദ പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്’ സിനിമയുടെ രണ്ടാം ഭാഗമായ ‘ദ റെസറക്ഷന്‍ ഓഫ് ക്രൈസ്റ്റ്’ എന്ന ചിത്രത്തിന്റെ റിലീസ് തീയതികള്‍ വിതരണക്കാരായ ലയണ്‍സ്‌ഗേറ്റ്സ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചു.

ചിത്രത്തിന് രണ്ട് ഭാഗങ്ങളുണ്ടാകുമെന്നും ആദ്യ ഭാഗം 2027 മാര്‍ച്ച് 26 ദുഖവെള്ളിയാഴ്ചയും രണ്ടാം ഭാഗം 2027 മെയ് ആറ് വ്യാഴാഴ്ച, കര്‍ത്താവിന്റെ സ്വര്‍ഗാരോഹണ തിരുനാള്‍ ദിനത്തിലും റിലീസ് ചെയ്യുമെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കുന്നു.

യേശുവിന്റെ ജീവിതത്തിലെ അവസാന 12 മണിക്കൂറുകള്‍ ചിത്രീകരിച്ച ആദ്യ ചിത്രം പുറത്തിറങ്ങി രണ്ട് പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് പുതിയ ചിത്രം വരുന്നത്. 2004-ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗം സിനിമാ ചരിത്രത്തില്‍ തന്നെ നാഴികക്കല്ലായി മാറിയിരുന്നു.

ചിത്രത്തിന്റെ അവസാന ഭാഗത്തില്‍ പീഡാനുഭവത്തിന്റെ അതിവൈകാരിക രംഗങ്ങളും യേശുവിനെ ക്രൂശിക്കുന്ന രംഗങ്ങളും ലോകമെങ്ങുമുള്ള പ്രേക്ഷകരില്‍ വലിയ പ്രതികരണമുണ്ടാക്കിയിരുന്നു. പലരും വിങ്ങലോടെയായിരുന്നു അന്ന് തിയറ്ററുകള്‍ വിട്ടിറങ്ങിയത്.

ദ പാഷന്‍ ഓഫ് ദി ക്രൈസ്റ്റില്‍ യേശുവിനെ അവതരിപ്പിച്ച ജിം കാവിയേസെല്‍ല്‍ തന്നെയാവും ദ റെസറക്ഷന്‍ ഓഫ് ക്രൈസ്റ്റിലും യേശുവിനെ അവതരിപ്പിക്കുന്നത്. യേശുവിന്റെ ഉത്ഥാനവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിൽ പ്രമേയമാകുന്നത്.

യേശുവിന്റെ അസ്ഥികള്‍ സൂക്ഷിച്ചിരിക്കുന്നു…!

യേശു ക്രിസ്തുവിന്റെ അസ്ഥികള്‍ ഇപ്പോൾ അമേരിക്കയിലെ രഹസ്യനിലവറകളിൽ സൂക്ഷിച്ചിരിക്കുന്നതായി തിമോത്തി ഡബ്ല്യു. ഹൊഗാന്‍ എന്ന വ്യക്തി നടത്തിയ വെളിപ്പെടുത്തല്‍ വലിയ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഹൊഗാന്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ വിശുദ്ധ നാട്ടില്‍ ക്രിസ്ത്യാനികളെ സംരക്ഷിക്കുന്നതിനായി സ്ഥാപിച്ച പ്രസ്ഥാനത്തിന്റെ നേതാവാണ്. ഡാനി ജോണ്‍സിന്റെ പോഡ്കാസ്റ്റിലാണ് അദ്ദേഹം ഈ അവകാശവാദം ഉന്നയിച്ചത്.

ഹൊഗാന്‍ വ്യക്തമാക്കുന്നത് പ്രകാരം, നൈറ്റ്സ് ടെംപ്ലാര്‍ വത്തിക്കാനെ മറച്ച് വെച്ച് ഈ അസ്ഥികള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അമേരിക്കയിലേക്ക് കൊണ്ടുവന്നതാണെന്ന് പറയുന്നു.

ഇസ്‌ലാം മതത്തിൽ നിന്നും നിരീശ്വരവാദിയായി; എന്നാൽ ഒരൊറ്റ സംഭവം അവളെ മാറ്റിമറിച്ചു; യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച് യുവതി !

മധ്യകാലഘട്ടത്തിൽ കിഴക്കന്‍ ജറുസലേമിലുള്ള ടാല്‍പിയോട്ട് ശവകുടീരത്തില്‍ നിന്നാണ് ഈ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്നും അമേരിക്കയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തെ രണ്ട് രഹസ്യശാലകളിൽ അവ ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നതാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.

ടാല്‍പിയോട്ട് ശവകുടീരം –വിവാദങ്ങളുടെ കേന്ദ്രം

ടാല്‍പിയോട്ട് ശവകുടീരം വലിയ കാലമായി തന്നെ ചരിത്രശാസ്ത്രജ്ഞരിലും മതവിദഗ്ധരിലും ആശങ്കകളും സംശയങ്ങളും സൃഷ്ടിക്കുന്ന വിഷയമാണ്.

ഹൊഗാന്‍ പറയുന്നത് പോലെ, ഈ ശവകുടീരത്തിൽ ‘ജോസഫിന്റെ മകനായ യേശു’ എന്ന ലിഖിതമുളള അസ്ഥികുടം ഉൾപ്പെടെ പത്ത് അസ്ഥികുടങ്ങള്‍ കണ്ടെത്തിയതായും അദ്ദേഹം പറയുന്നു.

ഹൊഗാന്റെ വാദങ്ങള്‍ക്ക് തെളിവില്ലെന്ന് വിമർശകര്‍

പല പണ്ഡിതരും ചരിത്രകാരനും ഹൊഗാന്റെ വാദങ്ങള്‍ക്ക് യാതൊരു ശാസ്ത്രീയ തെളിവും ഇല്ലെന്ന് പറയുന്നു. ടെംപ്ലാറുമാരെ പതിനാലാം നൂറ്റാണ്ടില്‍ തന്നെ പോപ്പ് ക്ലെമന്റ് അഞ്ചാമന്‍ ഔദ്യോഗികമായി പിരിച്ചുവിട്ടതും ഈ കഥയില്‍ സംശയം ഉയർത്തുന്നു.

നിരവധി പേരാണ് ഹൊഗാന്റെ അവകാശവാദങ്ങളെ ഇപ്പോൾ തുറന്ന് ചോദ്യം ചെയ്യുന്നത്. എന്നാൽ ഹൊഗാന്‍ DNA പരിശോധനയിലൂടെ ഈ അവകാശവാദം സ്ഥിരീകരിക്കാമെന്നാണ് ഉറച്ച് പറയുന്നത്.

അസ്ഥികള്‍ കൊണ്ടുപോയ കപ്പലിന്റെ യാത്രാ രേഖകളും മറ്റ് ചരിത്ര രേഖകളും പരിശോധിച്ചാൽ സത്യം വെളിപ്പെടുമെന്നും അദ്ദേഹം പറയുന്നു. “ഇത് ഞങ്ങൾ മറയ്ക്കാനല്ല, സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്,” എന്നാണ് ഹൊഗാന്റെ നിലപാട്.

യേശു, മഗ്ദലന മറിയം, സ്നാപക യോഹന്നാന്‍ എന്നീ പേരുകളോടെ അടയാളപ്പെടുത്തിയ ശവകുടീരങ്ങള്‍ കണ്ടെത്തിയതായും, ഈ കണ്ടെത്തല്‍ സഭയുടെ സിദ്ധാന്തങ്ങളെ മറയ്ക്കുന്നതിനാൽ വത്തിക്കാനിലേക്ക് കൈമാറിയാൽ അവ അപ്രത്യക്ഷമാകുമെന്ന് ഭയപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കുന്നു.



spot_imgspot_img
spot_imgspot_img

Latest news

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ വിശദമായ വാദം

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ...

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ തിരിച്ചെത്തിക്കുന്നത് ചരിത്രത്തിൽ ആദ്യം

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ...

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ്...

Other news

ഗുരുതരമായ പ്രഫഷനൽ വീഴ്ചകൾ: യുകെയിൽ മലയാളി നഴ്സിനെതിരെ കടുത്ത നടപടിയുമായി എൻഎംസി

യുകെയിൽ മലയാളി നഴ്സിനെതിരെ കടുത്ത നടപടിയുമായി എൻഎംസി ലണ്ടൻ: ചികിത്സാ പിഴവുകളുടെ പേരിൽ...

രാഹുൽ മാങ്കൂട്ടത്തിൽ അകത്തോ പുറത്തോ? മൂന്നാം ബലാത്സംഗക്കേസിൽ നിർണ്ണായക വിധി നാളെ;

കോട്ടയം: രാഷ്ട്രീയ കേരളം അത്യന്തം ആകാംക്ഷയോടെ കാത്തിരിക്കുന്ന പാലക്കാട് എംഎൽഎ രാഹുൽ...

അടിച്ച് താഴെയിട്ട് മൊബൈല്‍ ഫോണ്‍ കവര്‍ന്നു; വിസ്മയ കേസ് പ്രതി കിരണ്‍കുമാറിന് മര്‍ദനം; നാല് പേര്‍ക്കെതിരെ കേസ്

അടിച്ച് താഴെയിട്ട് മൊബൈല്‍ ഫോണ്‍ കവര്‍ന്നു; വിസ്മയ കേസ് പ്രതി കിരണ്‍കുമാറിന്...

ജോസിൻ്റെ ചാട്ടത്തിന് തടയിട്ടത് മുഖ്യമന്ത്രി

ജോസിൻ്റെ ചാട്ടത്തിന് തടയിട്ടത് മുഖ്യമന്ത്രി തിരുവനന്തപുരം: യു.ഡി.എഫ് പ്രലോഭനങ്ങൾക്കും സഭയുടെ സമ്മർദ്ദങ്ങൾക്കും വഴങ്ങി...

കോനെൻകി…ആർത്തവവിരാമത്തെ ആഘോഷമാക്കുന്നവർ

കോനെൻകി…ആർത്തവവിരാമത്തെ ആഘോഷമാക്കുന്നവർ ആർത്തവവിരാമത്തെ പല സമൂഹങ്ങളും ദുഃഖവും മടുപ്പും നാണക്കേടും നിറഞ്ഞ ഒരു...

ജയിൽ അന്തേവാസികളുടെ വേതനം വർധിപ്പിച്ചത് ഇതിനായിരുന്നെന്ന് സർക്കാർ

ജയിൽ അന്തേവാസികളുടെ വേതനം വർധിപ്പിച്ചത് ഇതിനായിരുന്നെന്ന് സർക്കാർ തിരുവനന്തപുരം: കേരളത്തിലെ ജയിൽ അന്തേവാസികളുടെ...

Related Articles

Popular Categories

spot_imgspot_img