ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം
ആലപ്പുഴ: പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം. അഭീഷ്ടസിദ്ധിക്കു വേണ്ടി ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രത്തിൽ നടത്തുന്ന ആചാരനിബിഡമായ ചടങ്ങാണ് വള്ളസദ്യ.
ഔപചാരിക ഉദ്ഘാടനം ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ നിർവഹിക്കും. രാവിലെ 11:00 മണിക്ക് വള്ളസദ്യക്ക് തുടക്കംകുറിച്ച് അടുപ്പിൽ അഗ്നിപകരും.
ഒക്ടോബർ രണ്ടുവരെ വള്ളസദ്യ തുടരും. പള്ളിയോട സേവാ സംഘവും തിരുവിതാകൂർ ദേവസ്വം ബോർഡും സംയുക്തമായാണു ആറന്മുള ക്ഷേത്രത്തിൽ വള്ളസദ്യ വഴിപാടു നടത്തുന്നത്.
ആറന്‍മുള വള്ളസദ്യ വിഭവങ്ങളുടെ എണ്ണങ്ങള്‍ കൊണ്ടാണ് പ്രശസ്തമായിരിക്കുന്നത്.
പള്ളിയോടങ്ങളില്‍ എത്തുന്ന കരക്കാര്‍ക്കും വഴിപാടുകാര്‍ക്കും വഴിപാടുകാര്‍ ക്ഷണിക്കുന്നവര്‍ക്കുമായി 64 വിഭവങ്ങള്‍ അടങ്ങുന്ന സദ്യയാണ് നല്‍കുക.
ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ചിട്ടുള്ള നിര്‍വഹണ സമിതിയായിരിക്കും വള്ളസദ്യയ്ക്ക് മേല്‍നോട്ടം വഹിക്കുക.
ദേവസ്വം ബോര്‍ഡ് ഉപദേശക സമിതി, പള്ളിയോട സേവാ സംഘം, ഭക്തജനങ്ങളുടെ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് നിര്‍വഹണ സമിതി.
ക്ഷേത്രത്തിലും പരിസരത്തുമുള്ള സദ്യാലയങ്ങളിലാണ് വള്ളസദ്യ നടക്കുക. ഇപ്രാവശ്യം ഇത് വരെ 350 വള്ളസദ്യകള്‍ ബുക്ക് ചെയ്ത് കഴിഞ്ഞു.
ആദ്യ ദിനത്തിലെ വള്ളസദ്യയില്‍ പത്ത് പള്ളിയോടങ്ങള്‍ പങ്കെടുക്കും. ഒക്ടോബര്‍ 2 വരെയായിരിക്കും വള്ളസദ്യ നടക്കുക.
എന്താണ് ആറന്മുള വള്ളസദ്യ
ആറന്മുളയിലെ 52 കരകളിലെയും പള്ളിയോടങ്ങള്‍ക്കായി സമർപ്പിക്കുന്ന വഴിപാട് സദ്യകളാണ് ആറന്മുള വള്ളസദ്യ.
44 വിഭവങ്ങളോടെയുള്ള സദ്യ ആറന്മുളയിലെ മാത്രം പ്രത്യേകതയാണ്.
അമ്പലപ്പുഴ പാല്‍പായസം, അടപ്രഥമൻ, കടല പ്രഥമൻ, പഴം പായസം എന്നിവ പ്രധാന 44 വിഭവങ്ങളുടെ കൂട്ടത്തിലുണ്ട്.
ഇത് കൂടാതെ കരക്കാർ പാട്ടുപാടി ആവശ്യപ്പെടുന്ന വിഭവങ്ങള്‍ വേറെയുമുണ്ട്.
മടന്തയില തോരൻ, മോദകം, അട, കദളി, കാളിപ്പഴങ്ങള്‍, തേൻ തുടങ്ങിയവ ഇത്തരം 20 വിഭവങ്ങളുടെ കൂട്ടത്തില്‍പ്പെടുന്നതാണ്.
സദ്യയ്‌ക്കെത്തുന്ന പള്ളിയോടങ്ങളിലെ കരക്കാരെ വഴിപാടുകാർ ക്ഷേത്രക്കടവില്‍ നിന്ന് സ്വീകരിക്കും.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെയും ഭക്തജനങ്ങളുടെയും സഹകരണത്തിലാണ് പള്ളിയോട സേവാസംഘം വള്ളസദ്യ ക്രമീകരിക്കുന്നത്.
ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം രൂപീകരിച്ചിട്ടുള്ള നിര്‍വഹണ സമിതിയാണ് വള്ളസദ്യകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
English Summary :
The renowned Aranmula Vallasadya begins today. Vallasadya is a ritualistic feast held at the Aranmula Sri Parthasarathy Temple, conducted as a traditional offering for the fulfillment of wishes