ലിമ: ഗ്രൗണ്ടിൽ കയ്യാങ്കളിയും ഫൗളുമൊന്നും കാണിക്കാതെ തന്നെ റെഡ്‌കാർഡ് ലഭിച്ച് ഒരു താരത്തെ കളിക്ക് പുറത്താക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്.The referee took out the red card
പെറുവിലെ മൂന്നാം ഡിവിഷന്‍ ലീഗിലെ ടീമായ അത്‌ലറ്റിക്കോ അവാഹുന്‍ താരം സെബാസ്റ്റ്യന്‍ മുനോസ് ആണ് കഴിഞ്ഞദിവസം ചുവപ്പുകാര്‍ഡ് കിട്ടി പുറത്തുപോയത്. ഗ്രൗണ്ടിൽ മൂത്രമൊഴിച്ചതിനാണ് റഫറി റെഡ് കാര്‍ഡ് കാണിച്ചത്.
ഞായറാഴ്ച നടന്ന കോപ്പ പെറു മത്സരത്തിനിടെയാണ് സംഭവം. അത്‌ലറ്റിക്കോ അവാഹുനും കന്റോര്‍സില്ലോ എഫ്.സിയും തമ്മിലാണ് മത്സരം. ഗോള്‍രഹിതമായ തുടര്‍ന്ന മത്സരത്തിന്റെ 71-ാം മിനിറ്റില്‍ അത്‌ലറ്റിക്കോയ്ക്ക് അനുകൂലമായി കോര്‍ണര്‍ ലഭിക്കുന്നു.
അതേസമയം, കന്റോര്‍സില്ലോ ഗോള്‍കീപ്പര്‍ പരിക്കേറ്റ് മൈതാനത്ത് കിടന്നതോടെ മത്സരം തടസ്സപ്പെട്ടു. ഈ സമയത്ത് അത്‌ലറ്റിക്കോയുടെ സെബാസ്റ്റിയന്‍ മുനോസ് കോര്‍ണര്‍ കിക്കെടുക്കാനായി കോര്‍ണര്‍ ഫ്‌ളാഗിനടുത്തേക്ക് നടന്നുനീങ്ങി.
മത്സരം അല്‍പ്പനേരം തടസ്സപ്പെട്ടതോടെ മുനോസ് കോര്‍ണര്‍ ഫ്‌ളാഗിനടുത്തുനിന്ന് തിരിഞ്ഞുനിന്ന് മൂത്രമൊഴിച്ചു. ഇത് കണ്ട കാന്റര്‍സില്ലോ താരങ്ങള്‍ സംഭവം റഫറിയുടെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നു.
ഉടന്‍ തന്നെ താരത്തിന്റെ അടുത്തേക്ക് ഓടിയെത്തിയ റഫറി മുനോസിന് നേരെ ചുവപ്പുകാര്‍ഡുയര്‍ത്തി. അതോടെ താരം ഞെട്ടലോടെ റഫറിയെ നോക്കി.
മൈതാനത്ത് താരങ്ങള്‍ മൂത്രമൊഴിക്കുന്നത് ഇതാദ്യമായല്ല. മുന്‍ ആഴ്‌സനല്‍ ഗോള്‍കീപ്പര്‍ ജെന്‍സ് ലേമാനും ഇംഗ്ലണ്ട് ഇതിഹാസം ഗാരി ലിനേക്കറും ഇങ്ങനെ ചെയ്തിട്ടുണ്ട്. എന്നാല്‍, അവര്‍ക്കാര്‍ക്കും മുനോസിനെപ്പോലെ പുറത്തുപോവേണ്ടിവന്നിട്ടില്ല.