നിലമ്പൂർ: ടിപ്പർ ലോറിയിൽ മണലുമായി പോലീസ്‌സ്റ്റേഷന്റെ മുന്നിലൂടെ പോകുന്ന റീൽസ് ചിത്രീകരിച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. വീഡിയോ പ്രചരിപ്പിച്ച മണൽ മാഫിയയെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. വണ്ടിഭ്രാന്തൻ കെ.എൽ. 71 എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ ആദ്യം വന്നത്.The reels were filmed and posted on Instagram with a tipper lorry carrying sand in front of the police station
ചാലിയാറിന്റെ മമ്പാട് ടാണ കടവിൽനിന്ന് ജൂലായ് 24-ന് രാത്രിയാണ് നിലമ്പൂർ സ്റ്റേഷനു മുൻപിലൂടെ രണ്ടുപേർ മണൽ കടത്തിയത്. പോലീസ്‌സ്റ്റേഷനു മുൻപിലൂടെ മണലുമായി ടിപ്പർ കടന്നുപോകുന്ന വീഡിയോ പിന്നീട് സിനിമാ ഡയലോഗുകൾകൂടി ചേർത്ത് റീൽസായി പോസ്റ്റ്ചെയ്യുകയായിരുന്നു.
റീൽസ് വിവാദമായതോടെ ഇത് ഇൻസ്റ്റഗ്രാം പേജിൽനിന്ന് നീക്കംചെയ്തിട്ടുണ്ട്. ലോറിയിലുണ്ടായിരുന്ന ആളുകളെയും ടിപ്പറിന്റെ നമ്പറും തിരിച്ചറിയാൻകഴിയുന്ന സൂചനകൾ റീൽസിൽ ഉണ്ടായിരുന്നില്ല.
അഞ്ചുമാസം മുൻപ് മമ്പാട് ടൗൺ കടവിൽ മണൽ കോരി തോണിയിൽ കയറ്റുന്നത് ചിത്രീകരിച്ച റീൽസ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്ചെയ്തിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും ആരെയും പിടികൂടാനായിരുന്നില്ല.