web analytics

പെരിയാറിലെ മല്‍സ്യങ്ങളുടെ കൂട്ടക്കുരുതിയുടെ യഥാർത്ഥ കാരണം കണ്ടെത്തി ! അതീവ ഗുരുതരമാണ് നമ്മുടെ നദികളുടെ അവസ്ഥ; ഏറ്റവും അപകടാവസ്ഥയിൽ പെരിയാർ

പെരിയാറിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയതിന്റെ യഥാർത്ഥ കാരണം കണ്ടെത്തി. നദീ ജലത്തിൽ ഓക്സിജൻ അളവ് അപകടകരമായ രീതിയിൽ കുറഞ്ഞതുകൊണ്ടാണ് മത്സ്യങ്ങൾ ചത്തുപൊങ്ങിയത് എന്നാണ് പരിശോധനാഫലം. എടുത്ത എല്ലാ സാമ്പിളുകളിലും സമാനമായ സ്ഥിതിയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വാരാപ്പുഴ ,കോതാട്, മൂലമ്പിള്ളി പ്രദേശങ്ങളിൽ നിന്നുള്ള വെള്ള സാമ്പിളുകളിൽ ആണ് അപകടകരമായ രീതിയിൽ ഓക്സിജൻ കുറഞ്ഞതായി കണ്ടെത്തിയത്.

മീനുകൾ ഉൾപ്പെടെയുള്ള ജലജീവികൾക്ക് ജീവിക്കുന്നതിനായി ഒരു ലിറ്റർ വെള്ളത്തിൽ ഏറ്റവും കുറഞ്ഞത് അഞ്ച് മില്ലിഗ്രാം ഓക്സിജൻ വേണമെന്നിരിക്കെ, അതിന്റെ നാലിൽ ഒന്നുപോലും പല സ്ഥലങ്ങളിലും ഇല്ല. കോതാട് ഭാഗത്തുനിന്ന് എടുത്ത സാമ്പിളിൽ ജലോപരതലത്തിൽ 2.12 ഉം അടിത്തട്ടിൽ 1.14 മില്ലിഗ്രാം ആണ് ഓക്സിജന്റെ അളവ്. പെരിയാറിലെ സ്ഥിതിയാണ് ഏറ്റവും അപകടകരം. ഇവിടെ ജലോപരിതലത്തിൽ 1.3 മില്ലിഗ്രാം അടിത്തട്ടിൽ വെറും 0.3 മില്ലിഗ്രാം മാത്രമാണ് ഓക്സിജൻ. വരാപ്പുഴയിലും സ്ഥിതി വ്യത്യസ്തമല്ല. വരാപ്പുഴയിൽ ജലോപരിതലത്തിൽ 3.81, അടിത്തട്ടിൽ 3.01 എന്നിങ്ങനെയാണ് ഓക്സിജന്റെ അളവ്. സാധാരണഗതിയിൽ നദിയിലെ വെള്ളത്തിൽ ഒരു ലീറ്ററിൽ 10 മില്ലിഗ്രാം എന്ന നിലയിലാണ് ഓക്സിജന്‍റെ അളവ് എന്നിരിക്കെയാണ് ഈ സാമ്പിളുകളിൽ ഇത്രയും കുറവ് കാണിക്കുന്നത്. കേരള ഫിഷറീസ് സർവകലാശാല നദിയിലെ വെള്ളത്തിന്‍റെ സാമ്പിളുകൾ ശേഖരിച്ചത്. സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം ഇന്നും തുടരും. മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ ഓഫിസിലേക്ക് പ്രദേശവാസികൾ ഇന്ന് പ്രതിഷേധ മാർച്ച് നടത്തും.

Read also: നമ്മുടെ കുഞ്ഞുങ്ങൾ സഞ്ചരിക്കുന്ന വാഹനം സുരക്ഷിതമാണോ ?? പരിശോധനയ്ക്ക് തയാറെടുത്ത് എം.വി.ഡി

spot_imgspot_img
spot_imgspot_img

Latest news

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ വിശദ പരിശോധനക്ക് സിപിഎം

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ...

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല നടൻ...

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

Other news

എൻ‌ഐ‌എ ആസ്ഥാനത്തിന് സമീപം ചൈനീസ് നിർമിത റൈഫിൾ സ്കോപ്പ്

എൻ‌ഐ‌എ ആസ്ഥാനത്തിന് സമീപം ചൈനീസ് നിർമിത റൈഫിൾ സ്കോപ്പ് ന്യൂഡൽഹി∙ ജമ്മു കശ്മീരിലെ...

പറന്നുയർന്നതിന് പിന്നാലെ വലത് വശത്തുള്ള എഞ്ചിൻ തകരാറിലായി; അടിയന്തരമായി തിരിച്ചിറക്കി എയർ ഇന്ത്യയുടെ യാത്രാവിമാനം

അടിയന്തരമായി തിരിച്ചിറക്കി എയർ ഇന്ത്യയുടെ യാത്രാവിമാനം ഡൽഹി ∙ ഡൽഹിയിൽ നിന്ന്...

മരണം പടിവാതില്‍ക്കൽ: രക്ഷകരായി മൂന്ന് ഡോക്ടർമാർ;നടുറോഡിൽ ബ്ലേഡും സ്ട്രോയും കൊണ്ട് അദ്ഭുത ശസ്ത്രക്രിയ

കൊച്ചി: മരണത്തിനും ജീവിതത്തിനുമിടയിലെ നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരു യുവാവിന് തുണയായത് ദൈവദൂതന്മാരെപ്പോലെ...

പഴ്‌സും കാശും വീട്ടിലിരുന്നോട്ടെ! മലയാളി മാറിയത് ഇങ്ങനെ; പുറത്തുവരുന്നത് ഞെട്ടിക്കുന്ന കണക്കുകൾ

കൊച്ചി: മലയാളി ഇനി പഴ്സ് തുറക്കില്ല, പകരം മൊബൈൽ തുറക്കും! കേരളത്തിൽ...

എംവിഡിയിൽ അച്ചടക്കവും സത്യസന്ധതയും അനിവാര്യം; ഉദ്യോഗസ്ഥർക്കു നിർദ്ദേശവുമായി കെ.ബി. ഗണേഷ് കുമാർ

എംവിഡിയിൽ അച്ചടക്കവും സത്യസന്ധതയും അനിവാര്യം; ഉദ്യോഗസ്ഥർക്കു നിർദ്ദേശവുമായി കെ.ബി. ഗണേഷ് കുമാർ തിരുവനന്തപുരം:...

റാന്നിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് അപകടം: മൂന്ന് പേർക്ക് ഗുരുതര പരുക്ക്

റാന്നിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് അപകടം റാന്നി:...

Related Articles

Popular Categories

spot_imgspot_img