ഉറുമ്പിനെറെ നീല ശരീരമാണ് ഗവേഷകരുടെ മനം കവർന്നിരിക്കുകയാണ്. പ്രാണികൾക്കിടയിൽ അപൂർവമാണ് ഇത്തരത്തിലൊരു നീലിമ. ചിത്രശലഭങ്ങൾ, വണ്ടുകൾ, തേനീച്ചകൾ, പല്ലികൾ തുടങ്ങിയ ഏതാനും പ്രാണികളിൽ നീല നിറം സാധാരണയായി കാണപ്പെടുന്നുണ്ടെങ്കിലും ഉറുമ്പുകളിൽ ഇത് താരതമ്യേന അപൂർവമാണ്.
ലോകമെമ്പാടുമുള്ള അറിയപ്പെടുന്ന 16,724 സ്പീഷീസുകളിലും ഉപജാതികളായ ഉറുമ്പുകളിലും ചിലത് മാത്രമേ നീല നിറവും മറ്റും പ്രകടിപ്പിക്കാറുള്ളൂ. പലപ്പോഴും ബയോളജിക്കൽ ഫോട്ടോണിക് നാനോസ്ട്രക്ചറുകളുടെ ക്രമീകരണത്തിലൂടെയാണ് നിറവ്യത്യാസം സംഭവിക്കുന്നത്. എന്നാൽ നിറവ്യത്യാസങ്ങൾ ആശയവിനിമയത്തിനോ പാരിസ്ഥിതിക ഇടപെടലുകൾക്കോ സഹായിക്കുമോയെന്ന് വിശദമായി പഠിക്കേണ്ടതുണ്ടെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.
121 വർഷങ്ങൾക്ക് ശേഷമാണ് പരാപരാട്രെചിന ജനുസിലേക്ക് പുതിയ ഒരു ജീവിയെ ഉൾപ്പെടുത്തുന്നത്.
ATREE-ലെ ശാസ്ത്രജ്ഞരായ ഡോ.പ്രിയദർശനൻ ധർമ്മ രാജനും സഹനശ്രീ ആർ. ഫ്ലോറിഡ സർവകലാശാലയിലെ അശ്വജ് പുന്നാഥും നടത്തിയ പഠനങ്ങൾ ഓപ്പൺ-ആക്സസ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നൂറ്റാണ്ടുകൾ പഴക്കമുള്ള ‘അഭോർ പര്യവേഷണ’ത്തിന് ശേഷം സിയാംഗ് താഴ്‌വരയിലെ ജൈവവൈവിധ്യം പുനഃപരിശോധിക്കാനുള്ള പര്യവേഷണത്തിലായിരുന്നു സംഘം. ബ്രിട്ടീഷ് സൈനികാഭ്യാസത്തിന്റെ ഭാഗമായിരുന്നു 1911-1912 കാലഘട്ടത്തിൽ ചരിത്രപരമായ പര്യവേക്ഷണം നടത്തിയത്.