web analytics

സിനിമയിലെ താരങ്ങള്‍ പ്രോമൊഷന് സഹകരിച്ചില്ല; ആരോപണവുമായി മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍ നിര്‍മ്മാതാവ്

കൊച്ചി: സിനിമാ പ്രോമോഷന് താരങ്ങള്‍ സഹകരിച്ചില്ലെന്ന് നിര്‍മ്മാതാവ്. മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍ എന്ന സിനിമയുടെ നിര്‍മാതാവ് പ്രകാശ് ഗോപാലാണ് ആരോപണവുമായി രംഗത്തെത്തിയത്.

ഇന്ദ്രജിത് സുകുമാരന്‍, അനശ്വര രാജന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ സിനിമയാണ് മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍. ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലെത്തി.

സിനിമ റിലീസ് തീയ്യതി പല തവണ മാറ്റുകയും, റിലീസ് തീയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെ താരങ്ങള്‍ സിനിമയുമായി സഹകരിച്ചില്ലെന്നാണ് നിര്‍മാതാവിന്റെ ആരോപണം.

താരങ്ങള്‍ വിട്ടു നില്‍ക്കുന്നത് സംബന്ധിച്ച് പ്രൊഡ്യൂസര്‍ അസോസിയേഷനില്‍ പരാതിപ്പെട്ടിരുന്നെന്നും, അസോസിയേഷന്‍ അറിയിച്ചത് പ്രകാരം താരങ്ങള്‍ സഹകരിക്കുമെന്നായിരുന്നുവെന്നും പ്രകാശ് പറയുന്നു.

എന്നാല്‍ സിനിമ തിയേറ്ററിലെത്തിയിട്ടും സോഷ്യല്‍ മീഡിയ പോസ്റ്റുകളല്ലാതെ മറ്റൊരു പ്രൊമോഷന്‍ പരിപാടിക്കും താരങ്ങള്‍ പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

ദീപു കരുണാകരനാണ് ചിത്രത്തിന്റെ സംവിധായകന്‍. പ്രധാന താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രൊമോഷനുമായി സഹകരിക്കാത്തതിനാല്‍ സംവിധായകനും, നിര്‍മ്മാതാവും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് ഇന്റര്‍വ്യു നല്‍കിയിരുന്നു.

ഇതിന് പിന്നാലെ സംവിധായകന്‍ സിനിമയെക്കുറിച്ച് സംസാരിക്കാതെ താരങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിച്ചുവെന്നും, സിനിമയെ തകര്‍ക്കാന്‍ ചില ആളുകള്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു.

.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ കോട്ടയം: പെരുന്നയിലെ ഒരു...

Other news

ആർ. മാധവൻ ജി.ഡി. നായിഡുവായി; ‘ഇന്ത്യൻ എഡിസൺ’ ബയോപിക് ‘ജിഡിഎൻ’ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു

ആർ. മാധവൻ ജി.ഡി. നായിഡുവായി; ‘ഇന്ത്യൻ എഡിസൺ’ ബയോപിക് ‘ജിഡിഎൻ’ ഫസ്റ്റ്...

അടിമാലി മണ്ണിടിച്ചിൽ; പുറത്തെത്തിച്ച ദമ്പതിമാരിൽ ഒരാൾക്ക് ദാരുണാന്ത്യം, രക്ഷാപ്രവർത്തനം നീണ്ടത് 6 മണിക്കൂറിലേറെ

അടിമാലി മണ്ണിടിച്ചിൽ; പുറത്തെത്തിച്ച ദമ്പതിമാരിൽ ഒരാൾക്ക് ദാരുണാന്ത്യം, രക്ഷാപ്രവർത്തനം നീണ്ടത് 6...

കാൻസറിന്റെ മുന്നറിയിപ്പ് ശരീരമറിയിക്കും; 80% പേരും അവഗണിക്കുന്ന ലക്ഷണങ്ങൾ ഡോക്ടർ വെളിപ്പെടുത്തുന്നു

കാൻസറിന്റെ മുന്നറിയിപ്പ് ശരീരമറിയിക്കും; 80% പേരും അവഗണിക്കുന്ന ലക്ഷണങ്ങൾ ഡോക്ടർ വെളിപ്പെടുത്തുന്നു ശരീരം...

അഴിമതിക്കെതിരെ പോസ്റ്റിട്ട് പി പി ദിവ്യ; എയറിലാക്കി സോഷ്യൽമീഡിയ

അഴിമതിക്കെതിരെ പോസ്റ്റിട്ട് പി പി ദിവ്യ; എയറിലാക്കി സോഷ്യൽമീഡിയ അഴിമതിയുമായി ബന്ധപ്പെട്ട പോസ്റ്റ്...

പൊന്മുടി സന്ദർശകർക്കായി വീണ്ടും തുറന്നു

പൊന്മുടി സന്ദർശകർക്കായി വീണ്ടും തുറന്നു തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി...

വീട്ടിലെ ഷെഡിൽ സൂക്ഷിച്ച തേങ്ങയും അടക്കയും ദിവസവും കുറഞ്ഞുവരുന്നു; കാര്യമറിയാനായി സിസിടിവി വച്ചു, ദൃശ്യം കണ്ട് അമ്പരന്ന് വീട്ടുകാരൻ…!

തേങ്ങയും അടക്കയും ദിവസവും കുറഞ്ഞുവരുന്നു; ദൃശ്യം കണ്ട് അമ്പരന്ന് വീട്ടുകാരൻ കോഴിക്കോട്: സ്വകാര്യ...

Related Articles

Popular Categories

spot_imgspot_img