പ്രശ്നങ്ങൾ പരിഹരിക്കാം, റേഷൻ സമരത്തിൽ നിന്ന് വ്യാപാരികൾ പിന്മാറണമെന്ന് സർക്കാർ

തിരുവനന്തപുരം: റേഷൻ സമരത്തിൽ നിന്ന് വ്യാപാരികൾ പിന്മാറണമെന്ന് വീണ്ടും ആവശ്യപ്പെട്ട് സർക്കാർ. സമരക്കാരുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനാണ് ആലോചനയെന്ന് മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി.

ജനങ്ങൾക്ക് പ്രയാസം ഉണ്ടാക്കുന്ന സമരത്തിലേക്ക് പോകരുത് എന്നാണ് ഗവണ്മെന്റിന് പറയാൻ ഉള്ളത്. വസ്തുത പറഞ്ഞാൽ സമരക്കാരെ പ്രകോപിപ്പിക്കുന്നതിന് തുല്യം ആകും.

ഭക്ഷണം നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 60 ശതമാനം പേർക്ക് ഇന്നലെവരെ ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ കഴിഞ്ഞു.

ബജറ്റിന്റെ തിരക്കുള്ളതിനാലാണ് ചർച്ചയിൽ ധനമന്ത്രി പോയതെന്നും അല്ലാതെ വ്യാപാരികൾ പറഞ്ഞത് പോലെ അവരെ അവഹേളിച്ചതല്ലെന്നും മന്ത്രി വിശദമാക്കി.

ജനങ്ങളെയും സർക്കാരിനെയും വിശ്വാസത്തിൽ എടുത്തുകൊണ്ടു സമരത്തിൽ നിന്ന് പിന്മാറണം. സർക്കാരിന്റെ ഇപ്പോഴത്തെ അവസ്ഥ വ്യാപാരികളെ ബോധ്യപെടുത്തിയിട്ടുണ്ട്.

ജനങ്ങളുടെ തലയിൽ സമരം അടിച്ചേൽപ്പിക്കാൻ ഗവൺമെന്റ് അനുവദിക്കില്ല. വ്യാപാരികളുമായി ഒരു തർക്കത്തിനും താൻ ഇല്ലെന്നും 40 കോടി രൂപ കൊടുക്കാം എന്ന് സർക്കാർ പറഞ്ഞു അത് കൊടുക്കുകയും ചെയ്തുവെന്നും മന്ത്രി പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിലേക്ക്; രാധയുടെ വീട് സന്ദർശിക്കും

ഫോറസ്റ്റ് ഓഫീസിൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും വയനാട്: പ്രിയങ്ക ഗാന്ധി എം.പി നാളെ...

തലയിൽ ചുറ്റിക കൊണ്ട് അടിയേറ്റു, വാരിയെല്ല് പൊട്ടി; കായംകുളത്തെ ദമ്പതികളുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ...

കിണറ്റിലിറങ്ങി നിധി കുഴിച്ചെടുക്കാൻ ശ്രമം; പഞ്ചായത്ത് പ്രസിഡന്റ് അടക്കം അഞ്ചുപേർ പിടിയിൽ

പുരാവസ്തു വകുപ്പിന്റെ അധീനതയിലാണ് കുമ്പള ആരിക്കാടി കോട്ട കാസർഗോഡ്: കിണറ്റിലിറങ്ങി നിധി കുഴിച്ചെടുക്കാൻ...

വഖഫ് ഭേദഗതി ബില്ലിന് സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അംഗീകാരം; പ്രതിപക്ഷ ഭേദഗതികൾ തള്ളി

വഖഫ് ഭേദഗതി ബില്ലിന് സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അംഗീകാരം. 14 ഭേദഗതികളോടെയാണ്...

നെന്മാറയിൽ ഇരട്ടക്കൊലപാതകം; അമ്മയെയും മകനെയും വെട്ടിക്കൊന്നു; പ്രതി കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ അയൽവാസി

നെന്മാറ: കൊലക്കേസ് പ്രതി അയൽവാസികളെ വെട്ടിക്കൊലപ്പെടുത്തി. അയൽ‌വാസികളായ അമ്മയെയും മകനെയുമാണ് വെട്ടിക്കൊന്നത്....

Other news

ഫെബ്രുവരി ഒന്നു മുതൽ മാർച്ച് 31 വരെ രാജമല അടച്ചിടുമെന്ന് വനംവകുപ്പ്

വരയാടുകളുടെ പ്രജനനം മുൻ നിർത്തി ഫെബ്രുവരി ഒന്നു മുതൽ മാർച്ച് 31...

ബ്രാൻഡ് മാറ്റിയാൽ മതി…107 ഇനം മദ്യങ്ങൾക്ക് വില കുറച്ച് സർക്കാർ

തിരുവനന്തപുരം: കേരളത്തിൽ മദ്യ വിലയിൽ ഇന്ന് മുതൽ മാറ്റം. മദ്യവിതരണക്കമ്പനികളുടെ ആവശ്യം...

കിണറ്റിലിറങ്ങി നിധി കുഴിച്ചെടുക്കാൻ ശ്രമം; പഞ്ചായത്ത് പ്രസിഡന്റ് അടക്കം അഞ്ചുപേർ പിടിയിൽ

പുരാവസ്തു വകുപ്പിന്റെ അധീനതയിലാണ് കുമ്പള ആരിക്കാടി കോട്ട കാസർഗോഡ്: കിണറ്റിലിറങ്ങി നിധി കുഴിച്ചെടുക്കാൻ...

റഷ്യയ്ക്കും യുക്രെയ്നും ഇടയിൽ മൊട്ടിട്ട പ്രണയം; സാക്ഷാത്കരിച്ചത് കേരളത്തിൽ; ഒള്യയും സാഷയും ഒന്നായി

കൊല്ലം: റഷ്യക്കാരിയായ ഒള്യയും യുക്രയ്ൻകാരനായ സാഷയും കഴിഞ്ഞ ദിവസം കേരളത്തിൽ വിവാഹിതരായി....

കേരളത്തിൽ ബി.ജെ.പിയെ കൈപ്പിടിയിൽ ഒതുക്കി വി മുരളീധരൻ; 27 ജില്ലാ പ്രസിഡന്റുമാർ ഇന്ന് ചുമതലയേൽക്കുമ്പോൾ മുൻ കേന്ദ്ര മന്ത്രി കൂടുതൽ ശക്തനാകും

തിരുവനന്തപുരം: ബിജെപി ജില്ലാ പ്രസിഡന്റുമാരുടെ എണ്ണം കുത്തനെ കൂട്ടിയിട്ടും തർക്കവും പരാതിയും...
spot_img

Related Articles

Popular Categories

spot_imgspot_img