web analytics

മുത്തുമാലയെ ചൊല്ലി തർക്കം; മദ്യപിച്ച് കീഴ്ശാന്തിയെ മർദ്ദിച്ച പൂജാരിമാരെ തിരിച്ചെടുത്തു; വിവാദം ചോറ്റാനിക്കര ക്ഷേത്രത്തിൽ

കൊച്ചി: ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ അത്താഴപൂജയ്‌ക്കു ശേഷം മദ്യപിച്ച് സമീപത്തെ ഹോട്ടലിലെത്തി കീഴ്ശാന്തിയെ മർദ്ദിച്ചതിന് പുറത്താക്കിയ രണ്ട് പൂജാരിമാരെ തിരികെ പ്രവേശിപ്പിച്ചു. 

ഇവരിൽ ഒരാൾ സി.പി.ഐ അനുഭാവിയാണ്. രാഷ്ട്രീയ സമ്മർദ്ദത്തെത്തുടർന്നാണ് ഇവരെ തിരിച്ചെടുത്തത്. 

ക്ഷേത്രത്തിലെ ശ്രീകോവിലുകളിലൊന്നായ മേൽക്കാവിലെ കീഴ്ശാന്തിമാരായ ഇരുവരും നാളെ മുതൽ പൂജയ്ക്കെത്തും. മർദ്ദനമേറ്റത് ക്ഷേത്രത്തിലെ മറ്റൊരു ശ്രീകോവിലായ കീഴ്ക്കാവിലെ കീഴ്ശാന്തിക്കാരനാണ്.

കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രത്തിന് നാണക്കേടുണ്ടാക്കിയ സംഭവം നടന്നത് കഴിഞ്ഞ 23നാണ്. രാത്രി പത്തി​ന് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെ രാജേശ്വരി ഹോട്ടലിലായിരുന്നു അക്രമം നടന്നത്. 

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് കീഴ്ക്കാവിലെ ശാന്തിക്കാരനെയാണ് മർദ്ദിച്ചത്. നെറ്റിക്കും ചുണ്ടിനും പരിക്കേറ്റു. മുത്തുമാല ആവശ്യപ്പെട്ട് മുമ്പുണ്ടായ വാക്കുതർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്നാണ് വിവരം.

മർദ്ദനമേറ്റ ശാന്തിക്കാരൻ പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ ദേവസ്വം വിജിലൻസ് റിപ്പോർട്ടും നൽകി. തുടർന്നാണ് രണ്ടുപേരെയും പുറത്താക്കിയത്. 

ഇവരും പരാതി നൽകിയിരുന്നു. പിന്നീട് സംഭവം പൊലീസ് സ്റ്റേഷനിൽ വെച്ച് ഒത്തുതീർപ്പിലെത്തി. തുടർന്ന് ഇരുവരേയും തിരിച്ചെടുക്കണമെന്ന ആവശ്യവുമായി ചില സി.പി.ഐ പ്രാദേശിക നേതാക്കൾ രംഗത്തെത്തി.

മർദ്ദിച്ചവരും മർദ്ദനമേറ്റ ശാന്തിക്കാരനും ദേവസ്വം ബോർഡ് ജീവനക്കാരല്ല. അതിനാൽ തിരിച്ചെടുക്കുന്നതിൽ നടപടിക്രമങ്ങളൊന്നും ഇല്ലെന്നാണ് അധികൃതരുടെ വാദം.

മേൽക്കാവിലെയും കീഴ്ക്കാവിലെയും മേൽശാന്തിമാരാണ് യഥാക്രമം ആറുപേരേയും മൂന്നുപേരെയും കീഴ്ശാന്തിമാരായി നിയോഗിക്കുന്നത്. 

ഇവർക്കുള്ള പ്രതിഫലം നൽകുന്നതും മേൽശാന്തിമാരാണ്. ആധാർ കാർഡ് വാങ്ങിവയ്‌ക്കുന്നതൊഴിച്ചാൽ ഇവരുടെ കഴിവോ സ്വഭാവമോ പരിശോധിക്കാറില്ല.’

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

Other news

സ്കൂൾ വിട്ട് മടങ്ങുന്നതിനിടെ ലോറി ഇടിച്ച് രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്ക്

സ്കൂൾ വിട്ട് മടങ്ങുന്നതിനിടെ ലോറി ഇടിച്ച് രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്ക് കൽപ്പറ്റ: വയനാട്...

ഗംഗാതീരത്ത് ഹരിഭജനവുമായി ഇറ്റാലിയൻ യുവതി; ഇന്ത്യ ലോകത്തിലെ ഏറ്റവും മാന്ത്രികമായ ഇടമെന്ന് ലുക്രേഷ്യ

ഗംഗാതീരത്ത് ഹരിഭജനവുമായി ഇറ്റാലിയൻ യുവതി; ഇന്ത്യ ലോകത്തിലെ ഏറ്റവും മാന്ത്രികമായ ഇടമെന്ന്...

Related Articles

Popular Categories

spot_imgspot_img