കൊച്ചി: സിഎന്‍ബിസി ആവാസിന്റെ റിപ്പോര്‍ട്ട് തള്ളി പുതിയ റിപ്പോർട്ട്. 2030 ആകുമ്പോഴേക്കും സ്വര്‍ണ വില പത്ത് ഗ്രാമിന് 1,68,000 രൂപയായി ഉയരുമെന്ന് വിഘ്‌നഹര്‍ത്ത ഗോള്‍ഡിന്റെ മഹേന്ദ്ര ലൂനിയ പറഞ്ഞിരുന്നു.എന്നാൽ സ്വർണ വില ഇടിയാനാണ് സാധ്യത എന്നാണ് പുതിയ റിപ്പോർട്ട്. പശ്ചിമേഷ്യയിലെ സംഘർഷ സാദ്ധ്യത പരിഗണിച്ച് സ്വർണത്തിന് വില കുതിക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സ്വര്‍ണ വില വരും ദിവസങ്ങളിലും ഉയരുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. സമീപ ഭാവിയില്‍ തന്നെ സ്വര്‍ണ വില പവന് ഒരു ലക്ഷത്തിന് മുകളില്‍ എത്തുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.
പശ്ചിമേഷ്യയിൽ അപ്രതീക്ഷിതമായി വലിയ സംഭവ വികാസങ്ങൾ ഉണ്ടായില്ലെങ്കിൽ സ്വർണ വില വീണ്ടും 2,100 ഡോളറിലേക്ക് മൂക്ക്കുത്തിയേക്കും. അതിനാൽ വരും ആഴ്ചകളിൽ പവൻ വില 53,000 വരെ താഴാനും സാദ്ധ്യതയുണ്ടെന്ന് വ്യാപാരികൾ പറയുന്നു.