കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി 54,000ന് മുകളിൽ എത്തി. പവന് 240 രൂപ വർധിച്ചതോടെയാണ് സ്വർണവില 54000 കടന്നത്. 54,080 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 30 രൂപയാണ് വർധിച്ചത്. 6760 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. The price of gold in the state again reached above 54,000
കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 520 രൂപ വർധിച്ച് അമ്പത്തിനാലായിരവും കടന്ന് മുന്നേറിയ സ്വർണവില പിന്നീടുള്ള രണ്ടുദിവസത്തിനിടെ 440 രൂപ കുറഞ്ഞ ശേഷമാണ് തിരിച്ചുകയറിയത്. മെയ് മാസം 20നാണ് 55,120 രൂപയായി ഉയർന്ന് സ്വർണവില പുതിയ ഉയരം കുറിച്ചത്.
പിന്നീട് നാലുദിവസം കൊണ്ട് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നിൽക്കുകയാണ് സ്വർണവില. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.
ജൂലൈ ഒന്നാം തീയ്യതി പവന് 53,000 രൂപ എന്ന നിരക്കിലാണ് സംസ്ഥാനത്ത് സ്വർണവ്യാപാരം നടന്നത്. 4-ആം തീയ്യതിയാകുമ്പോഴേക്കും വില 53,600 രൂപയിലേക്കെത്തി. എന്നാൽ ആറാം തീയ്യതി വില കുതിച്ചുയർന്നു.
അന്ന് 54120 രൂപയായിരുന്നു പവൻറെ വില. ജൂലൈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയായിരുന്നു അത്. പിന്നീടുള്ള ദിവസങ്ങളിലും ചാഞ്ചാടിയ വില 10-ആം തീയ്യതി ആകുമ്പോഴേക്കും 53,680 രൂപയിലേക്കെത്തി. 12-ആം തീയ്യതി സ്വർണവില വീണ്ടും 54,000 കടന്നു.