News4media TOP NEWS
പാലക്കാട് വൻ വാഹനാപകടം; പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വിദ്യാർത്ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞു, നാലു പെൺകുട്ടികൾക്ക് ദാരുണാന്ത്യം കോയമ്പത്തൂരിൽ കാറും വാനും കൂട്ടിയിടിച്ച് 3 മലയാളികൾ മരിച്ചു; മരിച്ചവരിൽ രണ്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞും; ഒരാൾക്ക് ഗുരുതര പരിക്ക് ഇടുക്കിയിൽ നിന്നും കാണാതായ ഹൈസ്‌കൂൾ വിദ്യാർഥികളെ ചെന്നൈയിൽ നിന്നും കണ്ടെത്തി ലോൺ തീർത്തശേഷവും എൻഒസി നൽകാൻ ബാങ്ക് തയ്യാറായില്ല; ഉയർത്തിയത് കേട്ടുകേൾവിയില്ലാത്ത വാദം; ഉപഭോക്താവിന് 27,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ

മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളിലെ വെള്ളപ്പൊക്ക ഭീഷണി; മുൻകൂട്ടി അറിയാൻ ബഹിരാകാശ സാങ്കേതികവിദ്യയുടെ സാധ്യത തേടി കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി

മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളിലെ വെള്ളപ്പൊക്ക ഭീഷണി; മുൻകൂട്ടി അറിയാൻ ബഹിരാകാശ സാങ്കേതികവിദ്യയുടെ സാധ്യത തേടി കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി
June 19, 2024

ബംഗളൂരു: മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളുമായി ബന്ധപ്പെട്ട വെള്ളപ്പൊക്ക ഭീഷണി മുൻകൂട്ടി അറിയുന്നതിന് ബഹിരാകാശ സാങ്കേതികവിദ്യയുടെ സാധ്യത തേടി കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. ബംഗളൂരുവിൽ ഐഎസ്ആർഒ ചെയർമാൻ സോമനാഥ് എസുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തി.

രക്ഷാപ്രവർത്തനം, പുനരധിവാസം എന്നിവയുടെ ആസൂത്രണത്തെ പ്രളയസാധ്യതയുമായി സംയോജിപ്പിച്ച് ഒരു പ്രോട്ടോടൈപ്പ് സൊല്യൂഷൻ വികസിപ്പിക്കാനും സുരേഷ് ഗോപി നിർദ്ദേശിച്ചു. ദുരന്തനിവാരണത്തിന് ബഹിരാകാശ സാങ്കേതികവിദ്യയുടെ സഹായം ഉറപ്പാക്കുന്നതിന് ശേഷി വർദ്ധിപ്പിക്കാനും മന്ത്രി നിർദ്ദേശിച്ചു. വെള്ളപ്പൊക്കത്തിന്റെ സാധ്യത വിലയിരുത്തുന്നതിനും പുനരധിവാസ മേഖലകൾ തിരിച്ചറിയുന്നതിനും ഗവേഷകർക്ക് ഉയർന്ന റെസല്യൂഷനിലുള്ള ഭൂപ്രദേശ ഡാറ്റ അടക്കമുള്ള ബഹിരാകാശ അധിഷ്ഠിത വിവരങ്ങൾ ലഭ്യമാക്കുന്നതിൽ ഐഎസ്ആർഒയുടെ പിന്തുണ ചർച്ചയിൽ സോമനാഥ് ഉറപ്പുനൽകി.

രാജ്യത്തുടനീളം കാലാവസ്ഥാ മാറ്റം മൂലം ഉണ്ടായ ദുരിതം ക്രമാതീതമായി വർധിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ അണക്കെട്ടുകളുമായി ബന്ധപ്പെട്ട വെള്ളപ്പൊക്ക സാഹചര്യം അടിയന്തരമായി വിലയിരുത്തേണ്ടതുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.
അണക്കെട്ടുകളിലെ ചെളിയുടെ വ്യാപ്തിയും സ്വഭാവവും പഠിക്കേണ്ടതിന്റെ ആവശ്യകതയും പ്രാദേശിക വ്യവസായങ്ങളെ പിന്തുണയ്ക്കുന്നതിന് ചെളിയുടെ സാധ്യമായ വിനിയോഗം വിലയിരുത്തേണ്ടതിന്റെ ആവശ്യകതയും സുരേഷ് ഗോപി ചൂണ്ടിക്കാണിച്ചു.

Related Articles
News4media
  • Kerala
  • News
  • Top News

പാലക്കാട് വൻ വാഹനാപകടം; പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വിദ്യാർത്ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞു, നാലു പെൺ...

News4media
  • Kerala
  • Top News

കോയമ്പത്തൂരിൽ കാറും വാനും കൂട്ടിയിടിച്ച് 3 മലയാളികൾ മരിച്ചു; മരിച്ചവരിൽ രണ്ടുമാസം പ്രായമുള്ള പിഞ്ചുക...

News4media
  • Kerala
  • Top News

ഇടുക്കിയിൽ നിന്നും കാണാതായ ഹൈസ്‌കൂൾ വിദ്യാർഥികളെ ചെന്നൈയിൽ നിന്നും കണ്ടെത്തി

News4media
  • India
  • News
  • Top News

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന്റെ പ്രതികാരം; യുവാവിനെ കൊലപ്പെടുത്തി കടലിൽ തള്ളി സഹോദ...

News4media
  • India
  • News

നിയന്ത്രണ രേഖ മറികടന്ന് പാക്കിസ്ഥാൻ പൗരൻ; കയ്യോടെ പിടികൂടി സുരക്ഷാ സേന

News4media
  • Editors Choice
  • Kerala
  • News

മനുഷ്യക്കടത്തിന് ഇരയായ ജെയിനും ബിനിലും റഷ്യയില്‍ അകപ്പെട്ടിട്ട് എട്ട് മാസം; ഇടപെട്ട് കേന്ദ്രമന്ത്രി ...

News4media
  • Kerala
  • News
  • Top News

സുരേഷ് ഗോപിയുടെ കുടുംബ വീട്ടിൽ മോഷണം; പ്രതികളെ പിടികൂടി പോലീസ്

News4media
  • Entertainment
  • Kerala
  • News

വെറുതെ താടി വടിച്ചു; സുരേഷ് ഗോപി ഇനി താടി നീട്ടി വളർത്തും; അഭിനയിക്കാൻ അനുമതി

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]