ലോകത്തിലെതന്നെ ഏറ്റവും മികച്ച പോലീസ് സംവിധാനമാണ് ദുബായിലേത്. പല സമയത്തും അവർ ചാവാൻ രക്ഷിക്കുന്ന വീഡിയോകൾ നാം കാണാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
അബൂദബിയിൽ ക്രൂയിസ് കൺട്രോൾ തകരാറിലായി നിയന്ത്രണംവിട്ട വാഹനത്തെ പൊലീസ് വാഹനങ്ങളെത്തി സാഹസികമായി നിയന്ത്രണത്തിലാക്കുന്ന വീഡിയോ ആണത്. (The police rescued the driver from the vehicle whose cruise control malfunctioned while running)
കഴിഞ്ഞരാത്രി അബൂദബിയിലെ ഷഹാമയിലാണ് വാഹനം നിയന്ത്രണം വിട്ട് അപകടത്തിന് വക്കിലെത്തിയത്. ക്രൂയിസ് കൺട്രോൾ. തകരാറിലായി വാഹനം നിയന്ത്രിക്കാൻ കഴിയാതെ മുന്നോട്ട് നീങ്ങിയപ്പോൾ ഡ്രൈവർ പൊലീസിന്റെ അടിയന്തര സഹായം തേടുകയായിരുന്നു.
https://www.instagram.com/reel/C9rmZZRJHyR/?utm_source=ig_web_copy_link
വിവരം ലഭിച്ചു നിമിഷങ്ങൾക്കകം കുതിച്ചെത്തി പൊലീസ് വാഹനങ്ങൾ ആദ്യം വാഹനത്തിന് ചുറ്റും സംരക്ഷണ വലയം തീർത്തു. നിയന്ത്രണംവിട്ട വാഹനത്തിലെ ഡ്രൈവറുമായി ആശയവിനിമയം നടത്തി. വാഹനത്തെ സാഹസികമായി പിന്തുടർന്ന് മൂന്നിൽ കയറിയ പൊലീസ് വാഹനം സുരക്ഷിതമായആഘാതത്തിൽ നിയന്ത്രണം വിട്ട വാഹത്തിന് പൊലീസ് വാഹനത്തിൽ ഇടിച്ചു നിർത്താൻ അവസരം നൽകുകയായിരുന്നു. ഇതോടെ വേഗത കുറഞ്ഞ വാഹനത്തിലെ ഡ്രൈവറുടെ ജീവൻ രക്ഷിക്കാൻ പൊലീസിന് കഴിഞ്ഞു. ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്.
ആക്‌സിലേറ്റർ നൽകാതെ നിശ്ചിതവേഗതയിൽ വാഹനം മുന്നോട്ടുപോകുന്ന സംവിധാനമാണ് ക്രൂയിസ് കൺട്രോൾ. സാധരണ നിലയിൽ ബ്രേക്ക് ചവിട്ടിയാൽ വേഗത ഡ്രൈവറുടെ നിയന്ത്രണത്തിലേക്ക് തിരിച്ചു വരണം. ഇത് പ്രവർത്തിക്കാതിരുന്നതാണ് വിനയായത്.