കൃത്യനിര്‍വഹണം തടസപ്പെടുത്തി, അതിക്രമിച്ചുകയറി; എംഎം ലോറന്‍സിന്റെ മകള്‍ ആശയുടെ അഭിഭാഷകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

കൊച്ചി: എംഎം ലോറന്‍സിന്റെ മകള്‍ ആശയുടെ അഭിഭാഷകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അഭിഭാഷകരായ ലക്ഷ്മി പ്രിയ, കൃഷ്ണരാജ് എന്നിവര്‍ക്കെതിരെയാണ് കേസ്.The police registered a case against the lawyers of MM Lawrence’s daughter Asha

മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ പരാതിയില്‍ കളമശേരി പൊലീസാണ് അഭിഭാഷകര്‍ക്കെതിരെ കേസെടുത്തത്. കൃത്യനിര്‍വഹണം തടസപ്പെടുത്തി, അതിക്രമിച്ചുകയറി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

എംഎം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കാന്‍ ചേര്‍ന്ന ഉപദേശക സമിതി യോഗത്തിനിടെ അതിക്രമിച്ചുകയറിയെന്നാണ് പരാതി. ലോറന്‍സിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കണമെന്ന മകള്‍ ആശയുടെ ആവശ്യം സമിതി തള്ളിയിരുന്നു.

അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഇന്നാരംഭിക്കും, മറ്റ് രണ്ട് പേര്‍ക്കായുളള തിരച്ചില്‍ തുടരും
സ്വാധീനത്തിനു വഴങ്ങിയാണ് ഉപദേശക സമിതി തീരുമാനമെടുത്തതെന്നാണ് ആശയുടെ ആരോപണം. മൃതദേഹം വൈദ്യപഠനത്തിന് നല്‍കാനുള്ള ഉപദേശക സമിതി തീരുമാനത്തിനെതിരെ നിയമനട പടിക്ക് ഒരുങ്ങുകയാണ് ആശ.

ആശയ്ക്ക് പിന്നാലെ മറ്റൊരു മകള്‍ സുജാതയും ലോറന്‍സിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കണമെന്ന് കമ്മിറ്റിക്കു മുമ്പാകെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം രേഖാമൂലം എഴുതി നല്‍കാന്‍ സുജാത തയ്യാറായില്ല.

അനാട്ടമി ആക്ട് അനുസരിച്ചാണ് മൃതദേഹം വൈദ്യപഠനത്തിനായി ഉപയോഗിക്കാമെന്ന് സമിതി അറിയിച്ചത്. വൈദ്യപഠനത്തിനായി മൃതദേഹം നല്‍കണമെന്ന് എംഎം ലോറന്‍സ് വാക്കാല്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് വിശ്വാസയോഗ്യമായ സാക്ഷിമൊഴികളുണ്ടെന്നും സമിതി വിലയിരുത്തി.

spot_imgspot_img
spot_imgspot_img

Latest news

പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....

കൊല്ലത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ട് യുവതികൾക്ക് പരിക്ക്

വൈകുന്നേരം 7.40 നാണ് സംഭവം നടന്നത് കൊല്ലം: ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന്...

വാല്‍പ്പാറയില്‍ വീണ്ടും കാട്ടാനയാക്രമണം; ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം

ആളുകള്‍ ബഹളംവെച്ചാണ് ആനയെ തുരത്തിയത് തൃശ്ശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ വിദേശി കൊല്ലപ്പെട്ടു....

ഇനി പുറത്തിറങ്ങാൻ ആഗ്രഹമില്ല; പുഷ്പ രക്ഷപ്പെട്ടെന്ന് ചെന്താമര

നാളെയും തെളിവെടുപ്പ് തുടരും പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുമായി പോലീസ് തെളിവെടുപ്പ്...

കതിന നിറക്കുന്നതിനിടെ പൊട്ടിത്തെറി; രണ്ടുപേർക്ക് ഗുരുതര പരിക്ക്

രണ്ടു പേര്‍ക്കും 70ശതമാനത്തിലധികലം പൊള്ളലേറ്റിട്ടുണ്ട് ആലപ്പുഴ: ആലപ്പുഴയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറി....

Other news

കോടിയേരി ബാലകൃഷ്ണനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പരിഹസിച്ച് ശോഭ സുരേന്ദ്രൻ; മറുപടിയുമായി ബിനീഷ് കോടിയേരി

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പരിഹസിച്ച് ബിജെപി...

കതിന നിറക്കുന്നതിനിടെ പൊട്ടിത്തെറി; രണ്ടുപേർക്ക് ഗുരുതര പരിക്ക്

രണ്ടു പേര്‍ക്കും 70ശതമാനത്തിലധികലം പൊള്ളലേറ്റിട്ടുണ്ട് ആലപ്പുഴ: ആലപ്പുഴയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറി....

പഞ്ചായത്തും താലൂക്കും കൈവിട്ടു; 80 കാരിയുടെ വീടിന് ഭീഷണിയായ മരം മുറിക്കാൻ ഒടുവിൽ മന്ത്രിയുടെ ഉത്തരവ്

തൊടുപുഴ തട്ടാരത്തട്ട ബൈജു ഭവനിൽ സുമതി ബാലകൃഷ്ണന് ഇനി പ്രാണഭയമില്ലാതെ വീട്ടിൽ...

മാപ്പ് പറയണം, 10 കോടി രൂപ നഷ്ടപരിഹാരം നൽകണം; രാജീവ് ചന്ദ്രശേഖർ നൽകിയ കേസിൽ ശശി തരൂരിന് സമൻസ് അയച്ച് കോടതി

ന്യൂഡൽഹി: ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ നൽകിയ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ്...

യൂറോപ്പിലേക്ക് വിനോദയാത്ര…ലക്ഷക്കണക്കിനു രൂപ തട്ടിപ്പ് നടത്തിയ ചാർലി പിടിയിൽ

കൊടുങ്ങല്ലൂർ ∙ ടൂർ പാക്കേജ് പ്രകാരം യൂറോപ്പിലേക്ക് വിനോദയാത്ര പോകാമെന്ന പരസ്യം...

അമിതമായാൽ ഉപ്പും വിഷം; മരിക്കുന്നവരുടെ കണക്കുകൾ ഞെട്ടിക്കുന്നത്

ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട് പ്രകാരം ഒരോ വർഷവും അധിക അളവിലുള്ള ഉപ്പ് മൂലം...

Related Articles

Popular Categories

spot_imgspot_img