web analytics

56 വയസ് എത്തുന്നതിനു മുമ്പ് പലരും മരിക്കുന്നു; കുടുംബത്തോടൊപ്പം കഴിയാൻ സമയം ലഭിക്കുന്നില്ല;കാലഹരണപ്പെട്ട നടപടിക്രമങ്ങൾ ഇപ്പോഴും പൊലീസിൽ നിലനിൽക്കുന്നുവെന്നു പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ

കോഴിക്കോട്: അച്ചടക്ക നടപടിയുടെ പേരിൽ ക്രൂരമായ വേട്ടയാടൽ നടക്കുന്നു, ചെറിയ വീഴ്ചയ്ക്കുപോലും കടുത്ത നടപടിയാണ് ഉണ്ടാകുന്നത്, കാലഹരണപ്പെട്ട നടപടിക്രമങ്ങൾ ഇപ്പോഴും പൊലീസിൽ നിലനിൽക്കുന്നുവെന്നു പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ. The Police Officers Association said that outdated procedures still exist in the police

വടകരയിൽ നടക്കുന്ന അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണു പരാമർശങ്ങളുള്ളത്.

സ്വന്തം മേലുദ്യോഗസ്ഥനെ പോലും ബോധ്യപ്പെടുത്താൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു.

വകുപ്പുതല അന്വേഷണ സമയത്ത് പൊലീസ് ഉദ്യോഗസ്ഥർ കടുത്ത മാനസിക സമ്മർദമാണ് അനുഭവിക്കുന്നതെന്നും പല ജില്ലകളിലും പല രൂപത്തിലുള്ള ശിക്ഷണ നടപടിയാണെന്ന അടക്കം റിപ്പോർട്ടിലെ ആരോപണങ്ങൾ നീണ്ടു പോകുന്നു.

കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ടു മരിച്ച പ്രവീണിന് പത്തു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു നൽകിയ സംഭവം വിവാദമാക്കിയത് വേദനാജനകമാണ്.

ഇതേത്തുടർന്നു ജോലിക്കിടെ മരിച്ച ഏഴ് ഉദ്യോഗസ്ഥർക്കുള്ള ധനസഹായം ലഭിച്ചില്ല. ജോലി ഭാരം കാരണം പൊലീസുകാർ കടുത്ത മാനസിക സമ്മർദത്തിലാണ്.

56 വയസ് എത്തുന്നതിനു മുമ്പ് പലരും മരിക്കുന്നു. കുടുംബത്തോടൊപ്പം കഴിയാൻ സമയം ലഭിക്കുന്നില്ലെന്നും സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത്

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത് തിരുവനന്തപുരം: ശബരിമലയിലെ...

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

Other news

ആടിയശിഷ്ടം നെയ്യ് വിറ്റും പോക്കറ്റ് വീർപ്പിച്ചു; നിർണായക രേഖകൾ 

ആടിയശിഷ്ടം നെയ്യ് വിറ്റും പോക്കറ്റ് വീർപ്പിച്ചു; നിർണായക രേഖകൾ  ശബരിമല: ശബരിമലയിലെ ആടിയശിഷ്ടം...

സിപിഎം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ബിജെപി അംഗത്വം സ്വീകരിച്ചു; സ്വീകരിച്ചത് തിരുവനന്തപുരം ബിജെപി ആസ്ഥാനത്തെത്തി

സിപിഎം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ബിജെപി അംഗത്വം സ്വീകരിച്ചു തിരുവനന്തപുരം:...

മലപ്പുറത്ത് നിർമാണതൊഴിലാളിക്കുനേരെ തെരുവുനായ ആക്രമണം; അപകടം പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

മലപ്പുറത്ത് നിർമാണതൊഴിലാളിക്കുനേരെ തെരുവുനായ ആക്രമണം മലപ്പുറം: മലപ്പുറം ആനൊഴുക്കുപാലത്ത് നിർമാണതൊഴിലാളിക്കുനേരെ തെരുവുനായ...

ഇടവഴികളിലൂടെ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന പെൺകുട്ടികളെ കടന്നുപിടിക്കും; കൊച്ചിയിൽ രണ്ടു യുവാക്കൾ പിടിയിൽ

ഇടവഴികളിലൂടെ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന പെൺകുട്ടികളെ കടന്നുപിടിക്കും; കൊച്ചിയിൽ രണ്ടു യുവാക്കൾ പിടിയിൽ ഇടവഴികളിലൂടെ...

കത്രിക കണ്ണിനുള്ളിൽ കയറി; ചികിത്സാ പിഴവ് കവർന്നത് അഞ്ചുവയസുകാരിയുടെ കാഴ്ച! ഒടുവിൽ 10 ലക്ഷം പിഴ

കൽപ്പറ്റ: വയനാട് മുട്ടിൽ സ്വദേശിനിയായ അഞ്ചുവയസുകാരിക്ക് ചികിത്സാ പിഴവ് മൂലം കണ്ണ്...

തൊണ്ടയെ പ്രശ്നത്തിലാക്കുന്ന ലാറിഞ്ചൈറ്റിസ്; രണ്ടാഴ്ചയ്ക്കിടെ പകർച്ചപ്പനി ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു; പനിച്ച് വിറച്ച് കേരളം

തൊണ്ടയെ പ്രശ്നത്തിലാക്കുന്ന ലാറിഞ്ചൈറ്റിസ്; രണ്ടാഴ്ചയ്ക്കിടെ പകർച്ചപ്പനി ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു;...

Related Articles

Popular Categories

spot_imgspot_img